ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കാൻ ദീർഘവീക്ഷണമുള്ള നേതാവ്
Sunday, May 22, 2022 11:53 AM IST
ബിജു ചെമ്മാട്
ന്യൂയോർക്ക്: ഫൊക്കാനയിൽ മാറ്റത്തിന്‍റെ ശംഖൊലി മുഴങ്ങി തുടങ്ങി. വാഷിംഗ്‌ടൺ ഡി.സിയിൽ നിന്നുള്ള പ്രമുഖ വ്യവസായിയും സാമുഹിക- സംഘടനാ- സന്നദ്ധ പ്രവർത്തകനുമായ ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്‍റ് ആയി മത്സരിക്കാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ഫൊക്കാനയിൽ മാറ്റത്തിന്‍റെ സൂചനകൾ കണ്ടു തുടങ്ങിയത്. നേരത്തെ ഫൊക്കാനയുടെ വനിതാ നേതാവായ ലീല മാരേട്ട് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുമെന്ന അവസ്ഥയിൽ നിന്നാണ് ഇക്കുറി തെരഞ്ഞെടുപ്പിനുള്ള സൂചനകൾ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ലീലയെ ഇത്തവണ പ്രസിഡണ്ട് ആയി എതിരില്ലാതെ തെരഞ്ഞെടുക്കാമെന്ന് എതിർത്തവർ വരെ തീരുമാനിച്ചിരുന്നു. എന്നാൽ പൂർണ ജനാതിപത്യ സ്വഭാവമുള്ള സംഘടനയിൽ അംഗത്വും യോഗ്യതയുമുള്ള ആർക്കു വേണമെങ്കിലുംണ്സ്ഥാ നാർത്ഥിയാകാമെന്നിരിക്കെയാണ് വാഷിംഗ്‌ടൺ ഡി.സിയിൽ നിന്ന് ഡോ. ബാബു സ്റ്റീഫന്റെ കടന്നു വരവ്.

ഫൊക്കാനയെ മറ്റൊരുതലത്തിലേക്ക് നയിക്കാൻ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിന് കഴിയുമെന്ന തിരിച്ചറിവ് അംഗ സംഘടനകളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യാപകമായി തുടങ്ങി. നേരത്തെ ലീലയെ പിന്തുണച്ചിരുന്നവർ പോലും ഇപ്പോൾ ബാബു സ്റ്റീഫന് പൂർണ പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ്.

മികച്ച സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ, പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായിയും മാധ്യമ സംരംഭകനുമാണ്.

വാഷിംഗ്‌ടൺ ഡി.സി യിലെ ഏറ്റവും മികച്ച മലയാളി വ്യവസായികളിലൊരാളായ ഡോ. ബാബു സ്റ്റീഫൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ദി സ്റ്റീഫൻ ഫൗണ്ടേഷൻ (The Stephen Foundation) എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയും നടത്തുന്നുണ്ട്. തൻറെ ലാഭവിഹിതത്തിൽ നിന്ന് മാന്യമായ ഒരു വിഹിതമാണ് വർഷം തോറും ലോകമെമ്പാടുമുള്ള നിർധനരും ആലംബഹീനരുമായവരുടെ ക്ഷേമ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നത്.

കേരളത്തിലെ കഴിഞ്ഞ മഹാ പ്രളയകാലത്തും കോവിഡ് മഹാമാരിയിലും കോടിക്കണക്കിനു രൂപയാണ് സംസ്ഥാന സർക്കാരിന് സ്റ്റീഫൻ ഫൗണ്ടഷനിൽ നിന്ന് നൽകിയത്. ഇതുപോലെ കേരളത്തിലെ ഒരു പാട് നിര്ധനർക്കും രോഗികൾക്കും ആലംബഹീനർക്കും കൈത്താങ്ങായിട്ടുള്ള ഡോ. ബാബു സ്റ്റീഫൻ നിരവധി ഭാവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് ആശ്രയം നൽകിയിട്ടുണ്ട്.

തന്‍റെ വ്യവസായ ശൃംഘലകളെ നയിക്കാൻ പ്രാപ്തരായ പ്രൊഫഷനുകളെ തലപ്പത്തിരുത്തി മേൽനോട്ടം വഹിച്ചു വരുന്ന ഡോ. ബാബു സ്റ്റീഫന് ഇനിയുള്ള കാലം സംഘടനാ- സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കി കൂടുതൽ ജനോപകാരപ്രദമാക്കണമെന്നാണ് ആഗ്രഹം.

കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മർ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്ന ബാബു സ്റ്റീഫൻ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസർ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. അതിനു പുറമെ, അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍ നടത്തിയ ചൈനാ യാത്രാ ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉൾപ്പെട്ടിരുന്നു. അത്ര ആഴത്തിലുള്ള ബന്ധങ്ങളാണ് ഈ തിരുവനന്തപുരത്തുകാരന്‍ സൃഷ്ടിച്ചത്.

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ഗ്രേസി സ്റ്റീഫന്‍ പുനലൂര്‍ സ്വദേശിയാണ്. മകള്‍ ഡോ. സിന്ധു സ്റ്റീഫന്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റാണ്. ഭര്‍ത്താവ് ജിം ജോര്‍ജ്. മൂന്നു കൊച്ചുമക്കള്‍.