സാമുവൽ ജോസഫ് ഡാളസിൽ അന്തരിച്ചു
Wednesday, May 18, 2022 1:28 PM IST
പി.പി. ചെറിയാൻ
ഡാളസ് : ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു ജോൺ ജോസഫ് - പരേതയായ സൂസി ജോസഫ് ദന്പതികളുടെ മകൻ സാമുവൽ ജോസഫ് (വിനു - 51) ഹൃദ്രോഗത്തെ തുടർന്നു ഡാളസിലെ മസ്കറ്റിൽ അന്തരിച്ചു. പൊതുദർശനവും സംസ്കാരവും മേയ് 18നു (ബുധൻ) രാവിലെ 10 മുതൽ ഒന്നു വരെ ടെക്സസിലെ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

ഭാര്യ: ജൂലി അബ്രഹാം എടത്വ വള്ളത്തിൽ കുടുംബാംഗം. മകൻ: ആൽവിൻ ജോൺ. സഹോദരി:
വീണ ആശിഷ് (മിഷിഗൺ).

പരേതൻ സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്.

LIVE STREAM .WWW.PROVISIONTV.IN