ലൈ​സി അ​ലെ​ക്സി​നും ഷൈ​ല റോ​ഷി​നും ഐ​നാ​നി​യു​ടെ ന​ഴ്സ് എ​ക്സെ​ല്ലെ​ൻസ് അ​വാ​ർ​ഡ്
Sunday, May 15, 2022 9:54 PM IST
പോ​ൾ ഡി. ​പ​ന​യ്ക്ക​ൽ
ന്യൂ​യോ​ർ​ക്ക്: ലൈ​സി അ​ലെ​ക്സി​നും ഡോ. ​ഷൈ​ല റോ​ഷി​നും ഈ ​വ​ർ​ഷ​ത്തെ ന​ഴ്സ് എ​ക്സ​ല്ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ചു. ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി) ന​ഴ്സ​സ് വീ​ക്കി​നോ​ട് ചേ​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും ന​ൽ​കു​ന്ന അ​വാ​ർ​ഡാ​ണി​ത്.

ഒ​രു ന​ഴ്സ് എ​ന്ന നി​ല​യി​ൽ രോ​ഗി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും അ​വ​ർ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ​യും ന·​യ്ക്കു​വേ​ണ്ടി അ​ന​ന്യ​മാ​യി ചെ​യ്ത സം​ഭാ​വ​ന​ക​ളെ തി​രി​ച്ച​റി​ഞ്ഞു അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും മാ​തൃ​ക​ക​ളെ പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഐ​നാ​നി ഈ ​അ​വാ​ർ​ഡ് വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. രോ​ഗി​ക​ളെ നേ​രി​ട്ട് പ​രി​ര​ക്ഷി​ക്കു​ന്ന ബെ​ഡ് സൈ​ഡ് ഒ​രു ന​ഴ്സി​നെ​യും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ത​ല​ത്തി​ൽ വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളെ​യും ആ​ണ് ഇ​ത്ത​വ​ണ ഐ​നാ​നി അം​ഗീ​ക​രി​ച്ച​ത്.

വെ​സ്റ്റ് ചെ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഹ​യ് റി​സ്ക് മ​റ്റേ​ർ​ണി​റ്റി വാ​ർ​ഡി​ലെ ന​ഴ്സ് മാ​നേ​ജ​രാ​യ ലൈ​സി അ​ല​ക്സ് കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ മൂ​ർ​ദ്ധ​ന്യ​ത​യി​ൽ കോ​വി​ഡ് പി​ടി​ച്ച ഗ​ർ​ഭി​ണി​ക​ളെ​യും ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ ശി​ശു​ക്ക​ളെ സു​ര​ക്ഷി​ത​മാ​യി പി​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ലൈ​സി, സ്റാ​ഫി​ങി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചു കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി മ​റ്റു​ള്ള​വ​രു​ടെ സ​ന്പ​ർ​ക്കം കു​റ​യ്ക്കു​ന്ന​തി​ന് വി​ജ​യ​ക​ര​മാ​യി ന​ട​പ​ടി​ക​ൾ എ​ടു​ത്തി​രു​ന്നു. മ​ഹാ​വ്യാ​ധി​യു​ടെ ഉ​ന്ന​തി​യി​ൽ ഒ​രേ സ​മ​യം വി​വി​ധ റോ​ളു​ക​ൾ വ​ഹി​ച്ച​തു വ​ഴി പ​ല​രെ​യും കോ​വി​ഡ് സ​ന്പ​ർ​ക്കം ത​ട​യാ​ൻ ലൈ​സി​യ്ക്കു സാ​ധി​ച്ചു. ഇ​ക്കാ​ര്യം ലൈ​സി​യ്ക്കു ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​രു​ടെ​യും സ​ഹ​വ​ർ​ത്തി​ക​ളു​ടെ​യും ആ​ദ​രം പി​ടി​ച്ചു ന​ൽ​കി​യി​രു​ന്നു.

ഭ​വ​ന​ര​ഹി​ത​ര​രാ​യി തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള സൂ​പ് കി​ച്ച​ണ്‍, ഫു​ഡ് പാ​ൻ​ട്രി തു​ട​ങ്ങി​യ ക​മ്മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ളി​ൽ ഐ​നാ​നി​യു​ടെ സേ​വ​ക​രി​ൽ ഒ​രാ​ൾ ആ​യി ലൈ​സി എ​പ്പോ​ഴും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക്രീ​ഡ​മോ​ർ സൈ​ക്ക​യാ​ട്രി​ക് സെ​ന്‍റ​റി​ൽ ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​റാ​യ ഷൈ​ല റോ​ഷി​ൻ ആ​ണ് ന​ഴ്സ് എ​ക്സെ​ല്ലെ​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ര​ണ്ടാ​മ​ത്തെ​യാ​ൾ.

ജോ​ലി​യോ​ടു​ള്ള സ​മ​ർ​പ്പ​ണ​വും പ്ര​തി​ബ​ദ്ധ​ത​യും സ​ഹാ​നു​ഭൂ​തി​യി​ലും അ​റി​വി​ലും അ​ധി​ഷ്ഠി​ത​മാ​യ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ പ​രി​പാ​ല​നം വ​ഴി സ്റ്റാ​ഫ് ന​ഴ്സ്, ന​ഴ്സ് മാ​നേ​ജ​ർ, വൂ​ണ്ട് കെ​യ​ർ ന​ഴ്സ്, ന​ഴ്സിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ ഓ​ഫ് ന​ഴ്സിം​ഗ് എ​ന്നീ ഒൗ​ദ്യോ​ഗി​ക പ​ട​വു​ക​ൾ ക​യ​റി​യ ഷൈ​ല ഇ​പ്പോ​ൾ അ​വി​ട​ത്തെ ഡ​യ​റ​ക്റ്റ​ർ ഓ​ഫ് ന​ഴ്സിം​ഗ് ആ​ണ്. രോ​ഗി​ക​ളു​ടെ സ​മ​ഗ്ര​മാ​യ ആ​ശ്വാ​സ​ത്തി​നും ക്ഷേ​മ​ത്തി​നും ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​യ തെ​ളി​വു​ക​ളു​ടെ​യും വ്യ​ക്തി​പ​ര​മാ​യ പ​രി​ഗ​ണ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്ക​ണം ഓ​രോ വ്യ​ക്തി​ക്കു​മു​ള്ള ഉ​ള്ള പ​രി​പാ​ല​ന ഉ​പാ​ധി​ക​ളെ​ന്ന് ശ​ക്ത​മാ​യി വാ​ദി​ക്കു​ന്ന​ളാ​ണ്് ഷൈ​ല.

ഐ​നാ​നി​യു​ടെ എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ എ​ന്ന നി​ല​യി​ൽ ന​ഴ്സു​മാ​ർ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സ ക്രെ​ഡി​റ്റു​ക​ൾ കി​ട്ടു​ന്ന പ​ല എ​ഡ്യൂ​ക്കേ​ഷ​ൻ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഷൈ​ല നേ​തൃ​ത്വം ന​ൽ​കു​ക​യും പാ​ന​ൽ സ്പീ​ക്ക​ർ ആ​യി വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചേം​ബ​ർ​ലൈ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് 2018-ൽ ​അ​ഡ് വാ​ൻ​സ് പ്രാ​ക്ടീ​സ് ലീ​ഡ​ര്ഷി​പ് ട്രാ​ക്കി​ൽ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് ഷൈ​ല ഡോ​ക്ട​ർ ഓ​ഫ് ന​ഴ്സിം​ഗ് പ്രാ​ക്ടീ​സ് ഡി​ഗ്രി ക​ര​സ്ഥ​മാ​ക്കി​യ​ത്.

ന്യൂ​യോ​ർ​ക്കി​ലെ ഫ്ളോ​റ​ൽ പാ​ർ​ക്ക് ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷ വേ​ള​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്നാ ജോ​ർ​ജി​ൽ നി​ന്ന് ലൈ​സി അ​ല​ക്സും ഡോ. ​ഷൈ​ല റോ​ഷ​നും അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.