ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം 29 ന്; സ്‌പീക്കർ എം.ബി. രാജേഷ് നിർവഹിക്കും
Saturday, May 14, 2022 10:29 AM IST
സ്റ്റാഫോർഡ് (ടെക്സസ്): വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോദ്ഘാടനം മേയ് 29 നു (ഞായർ) വൈകുന്നേരം അഞ്ചിനു ഹൂസ്റ്റണിൽ കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും .

സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവന്‍റ് സെന്‍റർ (445 FM 1092 # 500H , Stafford , TX 77477 ) വേദിയാകുന്ന ചടങ്ങിൽ കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടക്കും.

സുനിൽ തൈമറ്റം (പ്രസിഡന്‍റ്), രാജു പള്ളത്ത് (സെക്രട്ടറി) , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ (വൈസ് പ്രസിഡന്‍റ്) , സുധ പ്ലക്കാട്ട് ( ജോയിന്‍റ് സെക്രട്ടറി) , ജോയ് തുമ്പമൺ (ജോയിന്‍റ് ട്രഷറർ) , ജോർജ് ചെറായിൽ (ഓഡിറ്റർ) , സുനിൽ ട്രൈസ്റ്റാർ (പ്രസിഡന്‍റ് ഇലക്ട്), ബിജു കിഴക്കേകൂറ്റ്‌ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതി ചടങ്ങിു നേതൃത്വം നൽകും.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് തെക്കേമല , വൈസ് പ്രസിഡന്‍റ് ജോൺ ഡബ്ല്യൂ വർഗീസ് , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു , ജോയിന്‍റ് ട്രഷറർ- ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനോദ്ഘാടനത്തിനു ആതിഥേയത്വം വഹിക്കുന്നത്.

വിവരങ്ങൾക്ക് : സുനിൽ തൈമറ്റം (നാഷണൽ പ്രസിഡന്‍റ്) 305 776 7752, രാജു പള്ളത്ത് (സെക്രട്ടറി) 732 429 9529 , ഷിജോ പൗലോസ് (ട്രഷറർ) 201 238 9654, ജോർജ് തെക്കേമല (ചാപ്റ്റർ പ്രസിഡന്‍റ്) 8326924726, ഫിന്നി രാജു (സെക്രട്ടറി) 832 646-9078 ,മോട്ടി മാത്യു (ട്രഷറർ) 713 231-3735.