ഒർലാൻഡോയിൽ എഫ്രേമിന്‍റെ ഓർമ പെരുന്നാൾ ജനുവരി 29, 30 തീയതികളിൽ
Saturday, January 29, 2022 10:37 AM IST
ഒർലാൻഡോ (ഫ്ലോറിഡ): ഒർലാൻഡോ സെന്‍റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ മോർ എഫ്രേമിന്‍റെ ഓർമ, പ്രധാന പെരുന്നാളായി ജാനുവരി 29 30 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

29 നു (ശനി) രാത്രി എട്ടിനു വികാരി ഫാ. പോൾ പറമ്പാത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ സന്ധ്യാനമസ്കാരം നടത്തപ്പെടുന്നു . 30 നു (ഞായർ) രാവിലെ 11 നു പ്രഭാതനമസ്കാരം വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. പോൾ പറമ്പാത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പരി .മോർ എഫ്രേമിന്‍റെ നാമത്തിലുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, ധൂപപ്രാർഥന, പ്രദക്ഷിണം, കൈമുത്ത്, നേർച്ച സദ്യ, ആശീർവാദം, ലേലം എന്നിവയോടുകൂടിചടങ്ങുകൾ സമാപിക്കും .

പെരുന്നാൾ ചടങ്ങുകൾക്ക് കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കേണ്ടതാണെന്ന് വികാരി അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. പോൾ പറമ്പത്ത്‌ (വികാരി ) 6103574883, ബിജോയ് ചെറിയാൻ (ട്രസ്റ്റി) 4072320248, എൻ .സി .മാത്യു (സെക്രട്ടറി) 4076019792

എൻ.സി. മാത്യു