വി​ൻ​സെന്‍റ് ഇ​മ്മാ​നു​വേ​ൽ സു​ഹൃ​ദ് സ​ഖ്യം ജാ​രെ​ഡ് സോ​ള​മ​നെ എ​ൻ​ഡോ​ഴ്സ് ചെ​യ്തു
Thursday, January 27, 2022 4:05 PM IST
ഫി​ല​ഡ​ൽ​ഫി​യ: സ്റ്റേ​റ്റ് അ​റ്റോ​ണി ജ​ന​റ​ൽ സ്ഥാ​നാ​ർ​ഥി, ജാ​രെ​ഡ് സോ​ള​മ​നെ വി​ൻ​സെന്‍റ് ഇ​മ്മാ​നു​വേ​ലി​ന്‍റെ രാ​ഷ്ട്രീ​യ സു​ഹൃ​ദ് സ​ഖ്യം എ​ൻ​ഡോ​ഴ്സ് ചെ​യ്തു. പെ​ൻ​സി​ൽ​വേ​നി​യ പ്ര​തി​നി​ധി സ​ഭ​യി​ലെ ഡി​സ്ട്രി​ക്റ്റ് 202-നെ ​പ്ര​തി​നി​ധീ​ക​രിക്കുന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​മാ​ണ് ജാ​രെ​ഡ് സോ​ള​മ​ൻ.

സ്വാ​ർ​ത്ത്‌​മോ​ർ കോ​ള​ജി​ൽ നിന്നു ബി​രു​ദ​വും വി​ല്ല​നോ​വ ലോ ​സ്കൂ​ളി​ൽ നി​ന്ന് നി​യ​മ ബി​രു​ദ​വും നേ​ടി. അ​റ്റോ​ണി​യാ​യും യു​എ​സ് ആ​ർ​മിയുടെ നിയമസഹായ വിഭാഗമായ ജാ​ഗ് കോ​ർ​പ്സ് (JAG Corps) റി​സ​ർ​വ് ഓ​ഫീ​സ​റാ​യും ജാ​രെ​ഡ് സോ​ള​മ​ൻ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​നി​യ​മ-​ജ്ഞാ​ന-​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ള​ക്കം, അ​ദ്ദേ​ഹം, സ്റ്റേ​റ്റ് അ​റ്റോ​ണി ജ​ന​റ​ൽ പ​ദ​വിക്ക്, യോ​ജി​ച്ച വ്യ​ക്തി​ത്വ​മാ​ണ് എ​ന്ന​തി​നു മ​തി​യാ​യ തെ​ളി​വാ​ണെന്ന് വി​ൻ​സെന്‍റ് ഇ​മ്മാ​നു​വേ​ൽ അ​ഭി​പ്ര​യ​പ്പെ​ട്ടു. പെ​ൻ​സി​ൽ​വേ​നി​യ കോ​മ​ൺ‌​വെ​ൽ​ത്തി​ലെ പൗ​ര​ന്മാ​രെ​യും ജ​നോ​പ​കാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും സേ​വി​ക്കു​ന്ന​തി​നും വി​പു​ല​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് അ​റ്റോ​ണി ജ​ന​റ​ൽ പ​ദ​വി​ക്കു​ള്ള​ത്.

ക്രി​മി​ന​ൽ ലോ ​ഡി​വി​ഷ​ൻ, പ​ബ്ലി​ക് പ്രൊ​ട്ട​ക്ഷ​ൻ ഡി​വി​ഷ​ൻ, സി​വി​ൽ ഡി​വി​ഷ​ൻ, ഓ​പ്പ​റേ​ഷ​ൻ​സ് ഡി​വി​ഷ​ൻ എ​ന്നി​ങ്ങ​നെ നാ​ല് ഓ​ഫീ​സു​ക​ളി​ലൂ​ടെ, പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന​ത്തി​ൽ, നൂ​റു​ക​ണ​ക്കി​ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രും അ​റ്റേ​ണി​മാ​രും ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​രും ഏ​ജ​ന്‍റുമാരും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫും മ​റ്റ​നേ​കം ജീ​വ​ന​ക്കാ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന, സ​ർ​വീ​സ് നി​ര​യാ​ണ് അ​റ്റോ​ണി ജ​ന​റ​ലി​ന്‍റെ ദൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​നു​ള്ള​ത്. ഈ ​ചു​മ​ത​ല​ക​ൾ​ക്കെ​ല്ലാം മേ​ൽ നോ​ട്ടം വ​ഹി​ക്കു​വാ​ൻ ജാ​രെ​ഡ് സോ​ള​മ​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് - വി​ൻ​സെന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ജാ​രെ​ഡ് സോ​ള​മ​ൻ, നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ലഡ​ൽ​ഫി​യാ​യി​ൽ സ്ഥി​ര താ​മ​സം. അ​ധ്യാ​പി​ക​യാ​യി​രു​ന്നു അ​മ്മ. “എ​ല്ലാ നി​വാ​സി​ക​ൾ​ക്കും സേ​വ​നം ല​ഭ്യ​മാ​കു​ന്ന ഫി​ല​ഡ​ൽ​ഫി​യ” എ​ന്ന​താ​ണ്, ജാ​രേ​ഡി​ന്‍റെ രാ​ഷ്ട്രീ​യ ല​ക്ഷ്യം. പെ​ൻ​സി​ൽ​വേ​നി​യ കോ​മ​ൺ വെ​ൽ​ത്തി​ന്‍റെ 202-ാമ​ത്തെ ഡി​സ്ട്രി​ക്ടിന്‍റെ ​ സം​സ്ഥാ​ന പ്ര​തി​നി​ധി​യാ​യി, 42 വ​ർ​ഷ​ക്കാ​ലം തു​ട​ർ​ന്നു പോ​ന്ന, മാ​ർ​ക്ക് ബി ​കോ​ഹ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി, ജാ​രെ​ഡ് ച​രി​ത്രം സൃ​ഷ്ടി​ച്ചു. ക​മ്യൂ​ണി​റ്റി സേ​വ​നം, ന​ല്ല സ​ർ​ക്കാ​ർ, ‘എ​ല്ലാ​വ​ർ​ക്കും ഒ​രു ഫി​ല​ഡ​ൽ​ഫി​യ’ എ​ന്നി​വ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഒ​രു നി​യ​മ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ ജാ​രെ​ഡി​ന്‍റെ മു​ൻ​ഗ​ണ​ന​ക​ളെ ന​യി​ക്കു​ന്ന​ത്. ഈ ​ത​ത്ത്വ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന്, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സ​ർ​വ​കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​യ​ങ്ങ​ൾ​ക്കാ​യി, എ​തി​ർ രാ​ഷ്ട്രീ​യ ക​ക്ഷി​യു​ടെ​യും പി​ന്തു​ണ​യോ​ടെ, പ​ക്ഷ​പാ​ത രാ​ഷ്ട്രീ​യം മാ​റ്റി​വ​യ്ക്കു​ന്ന​തി​ൽ, അ​ദ്ദേ​ഹം മു​ന്നി​ലാ​ണ്. താ​ര​ത​മ്യേ​ന ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ആ​റ് പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്, ജാ​രെ​ഡി​ന്‍റെ രാ​ഷ്ട്രീ​യ​ത്തൊ​പ്പി​യി​ലെ വ​ർണ​ത്തൂ​വ​ലു​ക​ളാ​ണ്.

തൊ​ഴി​ൽ ശ​ക്തി വി​ക​സ​ന​ത്തി​ൽ നി​ക്ഷേ​പം, വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കു​ള്ള സ​ഹാ​യം, ഗ​ൺ വ​യ​ല​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം, അ​മേ​രി​ക്ക​യു​ടെ 250-ാം ജ​ന്മ​ദി​ന​ത്തി​ൽ (2026 ജൂ​ലൈ 4), രാ​ജ്യ​ത്തെ​യും ലോ​ക​ത്തെ​യും പെ​ൻ​സി​ൽ​വേ​നി​യ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി ക​മ്മീ​ഷ​നെ സൃ​ഷ്ടി​ക്കു​ന്ന​ കാ​ര്യ​ങ്ങ​ൾ, (പെ​ൻ​സി​ൽ​വേ​നി​യ ക​മ്മീ​ഷ​ൻ ഫോ​ർ ദി ​യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സെ​മി​ക്വി​ൻ​സെ​ന്റ​നി​യ​ൽ- AMERICA 250PA: പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും വൈ​വി​ധ്യ​വും ആ​ഘോ​ഷി​ക്കു​ന്നു; 2019 സെ​പ്റ്റം​ബ​ർ 17-ന് ​ഹാ​രി​സ്ബ​ർ​ഗി​ൽ ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു), സം​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ബി​സി​ന​സു​ക​ൾ​ക്കാ​യി ഏ​ക​ജാ​ല​ക സം​വി​ധാ​നം, കോ​വി​ഡ്-19 കാ​ല​ഘ​ട്ട​ത്തി​ൽ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ഏ​റ്റം ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ധ​ന സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ, പാ​ൻ​ഡെ​മി​ക് സ​മ​യ​ത്ത് ചെ​റു​കി​ട ബി​സി​ന​സു​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ എ​ന്നി​വ​യാ​ണ്, ജാ​രെ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ൻ കൈ​ എ​ടു​ത്ത, പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ.

സ്റ്റേ​റ്റ് അറ്റോണി ജ​ന​റ​ലി​ന്‍റെ ചു​മ​ത​ല വ​ള​രെ ബൃ​ഹ​ത്താ​യ​തി​നാ​ൽ, മി​ക​ച്ച സാ​ര​ഥി​ക്കേ, ആ ​പ​ദ​വി​യോ​ട് പൂ​ർ​ണ​നീ​തി പു​ല​ർ​ത്താ​നാ​വൂ എ​ന്ന​താ​ണ്, ജാ​രെ​ഡി​ന്‍റെ പ്ര​സ​ക്തി​യെ ബ​ല​വ​ത്താ​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, കു​ട്ടി​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ, സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ, പൊ​തു അ​ഴി​മ​തി, ഇ​ൻ​ഷ്വറൻസ് ത​ട്ടി​പ്പ്, മ​റ്റു ക്രി​മി​ന​ൽ ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് സ്റ്റേ​റ്റ് അ​റ്റേ​ണി ജ​ന​റലിന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ക്രി​മി​ന​ൽ ലോ ​ഡി​വി​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ 67 ജി​ല്ലാ അ​റ്റോണി​മാ​രോ മറ്റു വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളോ അ​റ്റോണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ളും ഈ ​ഡി​വി​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്നു.

സ്റ്റേ​റ്റ് അ​റ്റോണി ജനറലിന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ​മേ​ഖ​ല​യി​ലു​ള്ള പ​ബ്ലി​ക് പ്രൊ​ട്ട​ക്ഷ​ൻ ഡി​വി​ഷ​ൻ, പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പൗ​ര​ന്മാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും പൊ​തു​താ​ൽ​പ്പ​ര്യം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ബ്യൂ​റോ ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ, ഹെ​ൽ​ത്ത് കെ​യ​ർ സെ​ക്ഷ​ൻ എ​ന്നി​വ വ​ഴി ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. പു​ക​യി​ല സം​ബ​ന്ധ​മാ​യ നി​യ​മ​ങ്ങ​ൾ, ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​ക​ൾ, ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ, ആ​ന്‍റി ​ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൗ​രാ​വ​കാ​ശ നി​ർ​വ​ഹ​ണം എ​ന്നി​വ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.

സ്റ്റേ​റ്റ് അ​റ്റോണി ജ​ന​റലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​വി​ൽ ലോ ​ഡി​വി​ഷ​ൻ, പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന​ത്തി​ലെ നി​യ​മ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യെ പ്ര​തി​രോ​ധി​ക്കു​ന്നു, കോ​മ​ൺ‌​വെ​ൽ​ത്ത് ഏ​ജ​ൻ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു, നി​കു​തി അ​പ്പീ​ലു​ക​ളി​ൽ കോ​മ​ൺ‌​വെ​ൽ​ത്തി​നെ പ്ര​തി​രോ​ധി​ക്കു​ന്നു, പെ​ൻ​സി​ൽവേ​നി​യാ സം​സ്ഥാ​ന​ത്തി​ന് നി​കു​തി​ദാ​യ​ക​ർ ന​ൽ​കേ​ണ്ട നി​കു​തി കു​ടി​ശി​ക​ക​ളും മ​റ്റു ക​ട​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു, വി​വി​ധ അ​പ്പീ​ലു​ക​ളും അ​വ​ലോ​ക​ന​ങ്ങ​ളും നി​യ​മ​സാ​ധു​താ പ​രി​ശോ​ന​ക​ളും ചെ​യ്യു​ന്നു.

സ്റ്റേ​റ്റ് അറ്റോണി ജനറലിന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഓ​ഫീ​സ് ഓ​ഫ് പ​ബ്ലി​ക് എ​ൻ​ഗേ​ജ്‌​മെന്‍റ് പെ​ൻ​സി​ൽ​വേ​നി​യ​യി​ലു​ട​നീ​ള​മു​ള്ള ക​മ്മ്യൂ​ണി​റ്റി​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്നു. ഓ​ഫീ​സ് ഓ​ഫ് പ​ബ്ലി​ക് എ​ൻ​ഗേ​ജ്‌​മെന്‍റ് ഓ​ഫീ​സ്, യു​വാ​ക്ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും മ​യ​ക്കു​മ​രു​ന്ന് ആ​സ​ക്തി​യെ​ക്കു​റി​ച്ച് പ​ഠി​പ്പി​ക്കു​ക​യും ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കാ​തി​രി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ബോ​ധ​വ​ത്ക്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.

ജോർജ് നടവയൽ