ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യുഎസ്എ പുരസ്കാരം
Monday, January 24, 2022 2:04 PM IST
ന്യൂയോർക്ക് : ദർശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യുഎസ്എ 2021 പുരസ്‌കാരം കോഴിക്കോട് പേരാമ്പ്ര ചെനോളി അമൃതത്തിലെ ബീന വിജയന് . 2021 ൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ വിജയി ആവുകയും വായിച്ച പുസ്തകങ്ങളുടെ പഠനം നടത്തുകയും ചെയ്തതിനാണ് പുരസ്കാരം.

ദർശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യുഎസ്എ യുടെ രണ്ടാമത് പുരസ്‌കാരമാണ്
ബീന വിജയൻ സ്വന്തമാക്കിയത്.

സാഹിത്യ നിരൂപകൻ മിനി പ്രസാദ് , ദർശനം പ്രസിഡന്‍റ് ടി.കെ. സുനിൽകുമാർ, ഐടി കോഓർഡിനേറ്റർ പി.സിദ്ധാർഥൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

വിജയിക്കുള്ള കാഷ് പ്രൈസും ഫലകവും ബംഗളുരുവിലെ 14 എഴുത്തുകാരുടെ രചനകളുടെ ഉത്സവം വായനാമുറിയുടെ സമാപനദിനമായ ഫെബ്രുവരി എട്ടിനു വിതരണം ചെയ്യുമെന്ന് കൈരളി യുഎസ് എ പ്രധിനിധി ജോസ് കാടാപുറം, കൈരളി ന്യൂസ് മലബാർ റീജൺ ഹെഡ് പി.വി. കുട്ടൻ എന്നിവർ അറിയിച്ചു

വിവരങ്ങൾക്ക് : എം.എ. ജോൺസൻ 974 503 0398