കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി പുതുവത്സരാഘോഷവും പ്രവർത്തനോദ്‌ഘാടനവും സംഘടിപ്പിച്ചു
Friday, January 21, 2022 2:26 PM IST
ന്യൂജഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (കാൻജ്) ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും 2022 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും സംഘടിപ്പിച്ചു.

2022 ജനുവരി ഒന്നിന് ശനിയാഴ്ച പിസ്കാറ്റവേ ക്ലബ്ഹൗസ് ഓഫ് ഫെയർവേ ബാങ്ക്വറ്റ് ഹാളിൽ വച്ചാണ് പരിപാടികൾ അരങ്ങേറിയത്, വൈകിട്ട് ആറിന് ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി സോഫിയ മാത്യു എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്‌തു. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും സെക്രട്ടറി സദസിന് പരിചയപ്പെടുത്തി. പ്രസിഡന്‍റ് ജോസഫ് ഇടിക്കുളയും കമ്മറ്റി അംഗങ്ങളും ട്രസ്റ്റീ ബോർഡ് ചെയർമാനും ട്രസ്റ്റി ബോർഡ് അംഗങ്ങളും ചേർന്ന് ഔപചാരികമായി നിലവിളക്ക് കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോർജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു എട്ടുംഗൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്‍റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് )
,സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്‍റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ പീറ്റർ ജോർജ് കൂടാതെ ട്രസ്റ്റി ബോർഡ് മെമ്പർമാരായ ദീപ്തി നായർ, ജയൻ എം ജോസഫ്, നീന ഫിലിപ്പ്, അനിൽ പുത്തൻചിറ, രാജു പള്ളത്ത്, സണ്ണി കുരിശുംമൂട്ടിൽഎന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, ആർ.വി.പി.ബൈജു വർഗീസ്, ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഡോക്ടർ ജേക്കബ് തോമസ്, ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ജെയ്‌മോൾ ശ്രീധർ,ട്രസ്റ്റീ ബോർഡ് ചെയർമാനും ഫോമാ ജോയിന്‍റ് ട്രഷറർ സ്ഥാനാർഥിയുമായ ജെയിംസ് ജോർജ്, ഫോമാ വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ഫോമാ മുൻ ട്രഷറർ ഷിനു ജോസഫ്, സജി എബ്രഹാം തുടങ്ങിയവർ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ആശംസകൾ നേർന്നു, റോയ് മാത്യു, ഷീല ശ്രീകുമാർ, സുജിത് ശ്രീധർ, മാപ്പ് മുൻ പ്രസിഡന്‍റ് ചെറിയാൻ കോശി, സുനിത, അനീഷ്,എബി, റോഷൻ മാമ്മൻ, ഷൈല റോഷിൻ, രാജലക്ഷ്മി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ദിലീപ് വർഗീസ്, ജിബി തോമസ് മോളോപറമ്പിൽ, റോയ് മാത്യു, ജെയിംസ് ജോർജ്, ജയൻ എം ജോസഫ്, അനിൽ പുത്തൻചിറ, അലക്സ് മാത്യു, അനിയൻ ജോർജ്, ഷിനു ജോസഫ്, ബൈജു വർഗീസ്, ഡോക്ടർ ജേക്കബ് തോമസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ. ചടങ്ങ് വിജയമാക്കുവാൻ സഹായിച്ച എല്ലാവർക്കും ട്രഷറർ ബിജു എട്ടുംഗൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.

സലിം