ഷിക്കാഗോ സെ.മേരീസ് ഇടവകയിൽ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു
Sunday, January 16, 2022 11:28 AM IST
ഷിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ജനുവരി 9 ഞായറാഴ്ച രാവിലെ പത്തിനുള്ള വി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദർ തോമസ് മുളവാനാൽ 2022 ലേക്കുള്ള പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു.

ഈ വർഷത്തെ കലണ്ടർ സ്പോൺസർ ചെയ്തവരിൽ നിന്നും ഡോ. ലിയാ കുന്നശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഫാ. റെജി തണ്ടാശ്ശേരി, പാരിഷ് ട്രസ്റ്റീസ് സാബു നടുവീട്ടിൽ, ജോമോൻ തെക്കേപറമ്പിൽ, സിനി നെടുംതുരുത്തിയിൽ, സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, സ്റ്റീഫൻ ചൊള്ളമ്പേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കലണ്ടറിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജെയിംസ് മന്നാകുളം, ഫാദർ ജോസഫ് തച്ചാറ എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു.
വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാളും അന്നേ ദിവസം ആചരിച്ചു.

സ്റ്റീഫൻ ചൊള്ളമ്പേൽ