കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ പുരസ്കാരം വിതരണം ചെയ്തു
Tuesday, January 11, 2022 1:28 PM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷങ്ങളിലും നടത്തി വരുന്ന അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിൽ മികച്ച വിജയം നേടുന്ന മലയാളി വിദ്യാർഥികൾക്കു ഏർപ്പെടുത്തിയിട്ടുള്ള എഡ്യൂക്കേഷൻ പുരസ്കാരം വിതരണം ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടുന്ന മലയാളി വിദ്യാർഥികളെ ആദരിക്കുവാനായി ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനും കേരള അസോസിയേഷൻ ഓഫ് ഡാളസും (സ്പോൺസമാരായി ലയൻസ് ക്ലബ് DFW, ജോർജ് ജോസഫ്, രമണി കുമാർ, ജോസഫ് ചാണ്ടി, ജേക്കബ് എന്‍റർപ്രൈസസ്, ഐപ്പ് സ്കറിയ ) എന്നിവരാണ് പുരസ്കാരം സ്പോൺസർ ചെയ്തിരിക്കുന്നത്.

കോവിഡ് ഭീതിയെ തുടർന്നു ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ അവാർഡിന് അർഹരായവരെ മാത്രം ക്ഷണിച്ചു വരുത്തി അസോസിയേഷൻ ഹാളിൽ പ്രത്യേകം ചേർന്ന ചടങ്ങിൽ ICEC പ്രസിഡന്‍റ് ജോർജ് ജോസഫ് വിലങ്ങോലിൽ, അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഷിജു എബ്രഹാം, എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെസി പോൾ എന്നിവർ ചേർന്നു ജേതാക്കൾക്ക് പുരസ്കാരം നൽകി.

അഞ്ചാം ഗ്രേഡിൽ റോഹൻ മാത്യു , ഐഡൻ പി. ജോർജ് , എട്ടാം ഗ്രേഡിൽ കിഷോൺ പറയികുളത് , നിയിൽ ജെജു, പന്ത്രണ്ടാം ഗ്രേഡിൽ ടോം പുന്നേൽ, ജെറിൻ ബി. മുളങ്ങൻ എന്നിവരാണ് പ്രശംസാപത്രവും കാഷ് അവാർഡും ഏറ്റുവാങ്ങിയത്.

ആർട്ട്‌ കോമ്പറ്റീഷൻ, സ്പെല്ലിംഗ് ബി, മാത്ത് കോമ്പറ്റിഷൻ, സ്പോർട്സ് എന്നിവയുടെ സമ്മാനദാന വിതരണവും ഇതോടനുബന്ധിച്ചു വിതര‌ണം ചെയ്തു.

നിയുക്ത അസോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ്‌ തങ്കപ്പൻ അനുമോദിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായ ഐ. വർഗീസ്, ഫ്രാൻസിസ് തോട്ടത്തിൽ,ജൂലിയറ്റ് മുളങ്ങൻ,അനശ്വർ മാമ്പിള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ സംബന്ധിക്കാൻ കഴിയാത്തവർക്ക് അസോസിയേഷൻ ഓഫീസിൽ വന്നു കാഷ് അവാർഡും പുരസ്കാരവും സ്വീകരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഐ. വർഗീസ് അറിയിച്ചു.

അനശ്വരം മാമ്പിള്ളി