HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഐഎപിസി: ആഷ്മിത യോഗിരാജ് നാഷണൽ കമ്മിറ്റി പ്രസിഡന്റ്, സി.ജി. ഡാനിയല്‍ ജനറല്‍ സെക്രട്ടറി
Monday, January 10, 2022 1:17 PM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി ആഷ്മിത യോഗിരാജ് (ന്യൂയോര്‍ക്ക് ചാപ്റ്റര്‍) പ്രസിഡന്റ് ആയും ആസാദ് ജയന് (നയാഗ്ര ചാപ്റ്റര്‍) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയും ആനി ചന്ദ്രന് (അറ്റ്ലാന്റ ചാപ്റ്റര്‍), ഷിബി റോയ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍), മില്ലി ഫിലിപ്പ് (ഫിലഡല്‍ഫിയ ചാപ്റ്റര്‍), ഡോ. നീതു തോമസ് (ഓഹായോ) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.ജി. ഡാനിയല്‍ (ഹൂസ്റ്റണ്‍ ചാപ്റ്റര്‍) ജനറല്‍ സെക്രട്ടറി ആയും പ്രഫ. ജോയ് പള്ളാട്ടുമഠം (ഡാളസ് ചാപ്റ്റര്‍), അനിത നവീന്‍ (വാന്‍കൂവര്‍ ചാപ്റ്റര്‍), രൂപ്സി നരുല (എന്‍ജെ ചാപ്റ്റര്‍), ഷാന്‍ ജസ്റ്റസ് (സാന്‍ അന്റോണിയോ) എന്നിവരെ സെക്രട്ടറിമാരായും ജോജി കാവനാല്‍ ( ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ) ട്രഷററും ബിന്‍സ് മണ്ഡപം (ടൊറന്റോ ചാപ്റ്റര്‍) ജോയിന്റ് ട്രഷററും എക്സ് ഓഫിഷ്യോ ആയി
ഡോ. എസ്.എസ്. ലാൽ (ഡിസി), ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായി ബൈജു പാക്കലോമറ്റം (കാനഡ), തോമസ് മാത്യു (അനില്‍) (ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ) എന്നിവരെയും പിആര്‍ഒമാരായി സുനില്‍ മഞ്ഞനിക്കര (ന്യൂയോര്‍ക്ക്), ഹേമ വിരാനി(ന്യൂയോര്‍ക്ക്), ഡോ. ആന്‍ എബ്രഹാം (ആല്‍ബെര്‍ട്ട ചാപ്റ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മീത യോഗിരാജ്, ജസ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ പ്രോഗ്രാമിംഗ് ആൻഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ പരമ്പരാഗത പ്രക്ഷേപണ രീതികള്‍ക്ക് മേലേ ഡിജിറ്റല്‍ സാക്ഷരത കൊണ്ടുവരാന്‍ ശ്രമിച്ച പ്രതിഭയാണ്. ജസ് പഞ്ചാബി ടിവിക്കും ജസ് ഹിന്ദി ടിവിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഗൂഗിള്‍ യുഗത്തില്‍ വളര്‍ന്ന്, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, എസ്ഇഒ സമ്പ്രദായങ്ങള്‍, ഡാറ്റാ അനലിറ്റിക്സ് എന്നിവയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കിയിട്ടുള്ള യോഗിരാജ് ജസ് ബ്രാന്‍ഡിന്റെ മികച്ച വിപണനത്തില്‍ മികച്ച സംഭാവനകളാണ് നല്‍കുന്നത്. നിലവിലെ പ്രേക്ഷകരെ നിലനിര്‍ത്താനും പുതിയ കാഴ്ചക്കാരെ നേടിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡികരിക്കാനുള്ള മിടുക്ക് അവര്‍ക്കുണ്ട്. യോഗിരാജ് SUNY സ്റ്റോണി ബ്രൂക്കില്‍ നിന്ന് ബിരുദവും സിറാക്കൂസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
2006ല്‍ ടിവി ജേര്‍ണലിസം ആരംഭിച്ച ആസാദ് ജയന് 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും മെയിന്‍ ഡെസ്കില്‍ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ടിച്ചു. സുപ്രീം കോടതി വാര്‍ത്തകള്‍, വലതു രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകള്‍ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ധാരാളം ഹ്യൂമന്‍ ഇന്ററെസ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം നിരവധി പ്രമുഖരെയും ഇന്റർവ്യു ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും ഡോക്കുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
അറ്റ്ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആനി ചന്ദ്രന് ഏഷ്യന്‍ ഈറ വീക്കിലി ന്യൂസ് പേപ്പറിന്റെ റസിഡന്റ് എഡിറ്ററാണ്. മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ (മാസ്കോം) നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ആനി, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ആര്‍ആര്‍ ഡൊണല്ലിയുടെ പബ്ലിഷിംഗ് വിഭാഗം എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.
2018 നവംബര്‍ മുതല്‍ അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന് (എഎംഎംഎ) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാര്‍ത്താക്കുറിപ്പായ 'നാട്ടുവിശേഷം' തുടങ്ങുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആനിയുടെ കരങ്ങളാണ്. നിലവില്‍ നാട്ടുവിശേഷം ന്യൂസ് എഡിറ്ററാണ് ആനി. കൂടാതെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
ഐഎപിസി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റ് വൈസ് പ്രസിഡന്റായ ഷിബി റോയ് ആതുര സേവന രംഗത്തും മാധ്യമ രംഗത്തും ഒരു പോലെ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ്. നഴ്സിംഗ് ജോലിക്കിടയിലും പാഷനായ റേഡിയോ ജോക്കിയുടെ വേഷം അണിയാനും വിജയത്തിലെത്തിക്കാനും ഷിബിക്ക് കഴിഞ്ഞു. മല്ലു കഫേ റേഡിയോയുടെ ഫൗണ്ടറും സി ഇ ഒയും റേഡിയോ പേഴ്സനാലിറ്റിയുമാണ്. റേഡിയോ എന്ന മാധ്യമത്തിലൂടെ നന്മയും സ്നേഹവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഷിബിയെ ശ്രദ്ധേയയാക്കുന്നത്. ശാരീരിക- മാനസിക ആരോഗ്യം പരിപാലിക്കുന്നതിനായുള്ള പരിപാടികളാണ് മല്ലു കഫേ റേഡിയോ മുന്നോട്ട് വയ്ക്കുന്നത്. മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ 2020 - 2021 ലേക്കുള്ള തിരഞ്ഞെടുത്ത വനിതാ പ്രതിനിധിയായ ഷിബി റോയ് അമേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ വുമണ്‍സ് ഫോറം ചെയര്‍പേഴ്സനാണ്.
ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ഐഎപിസി പ്രസിഡന്റായ മില്ലി ഫിലിപ്പ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം അമേരിക്ക റീജണൽ ജനറല്‍ സെക്രട്ടറിയും മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായി സേവനമനുഷ്ഠിക്കുന്നു. മാപ്പിന്റെ (മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ) വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, ഡബ്ല്യുഎംസി പിഎ പ്രൊവിന്‍സ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ മില്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂളിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കൂടിയാണ്.
നീതി നിര്‍വഹണത്തിനായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായും അക്ഷരാര്‍ത്ഥത്തില്‍ ഉഴിഞ്ഞുവച്ച ജീവിതമാണ് മില്ലി ഫിലിപ്പിന്റേത്. ചെറുപ്പം മുതലേ, പൊതു പ്രസംഗത്തിനും കലാലയ രാഷ്ട്രീയത്തിനും മറ്റും നിരവധി അവാര്‍ഡുകളും സ്ഥാനമാനങ്ങളും മില്ലിയെ നേടിയിട്ടുണ്ട്. 1995-ല്‍ എംജി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്ററായിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ദൂരദര്ശന്, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ എന്നിവയെ പ്രതിനിധീകരിച്ച് അവതാരക/വാര്‍ത്ത റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ച മില്ലിക്ക് മാധ്യമ പാരമ്പര്യവുമുണ്ട്. തന്റെ കര്‍മ്മ രംഗം ഐടി മേഖലയിലായിരുന്നെങ്കിലും ഉള്ളിലെ സേവന മനോഭാവം സമൂഹത്തില്‍ സജീവയാകാന്‍ മില്ലിയെ ക്ഷണിച്ചു. കല്ലൂപ്പാറ സ്വദേശികളായ തോമസ് കോരുതിന്റെയും ലില്ലി തോമസിന്റെയും മകളായ മില്ലി ലേണിംഗ് സപ്പോര്‍ട്ട് അസിസ്റ്റന്റ് ടീച്ചറായി സേവനം ചെയ്യുന്നു. പെന്‍സില്‍വാനിയയിലെ ഡൗണിംഗ്ടൗണിലാണ് താമസം. ഫിലിപ്പ് ജോണാണ് ഭര്‍ത്താവ്. ശിശിര, നിവേദ് എന്നീ രണ്ട് മക്കളുണ്ട്.
ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബര്‍ റിപ്പോര്‍ട്ടല്‍ ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ്. ഗ്ലോബര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ദിവസേനയുള്ള ഗ്ലോബല്‍ ന്യൂസ് അവറിലേക്ക് നീതു റിപ്പോര്‍ട്ടു ചെയ്ത പല വാര്‍ത്തകളും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
2016ല്‍ യുഎസിലേക്ക് കുടിയേറുന്നതിനു മുന്‍പ് സി.ജി. ഡാനിയേല്‍ സംരംഭക രംഗത്ത് വിജയം കൈവരിച്ചിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും അദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തും നിരവധിയാളുകള്‍ പിന്തുടരുന്ന ഒരു അറിയപ്പെടുന്ന എഴുത്തുകാരനും അമേച്വര്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ടെലിവിഷന്‍ ചാനലുകളും സൂം പ്ലാറ്റ്ഫോമുകളിലും വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളിലെ സജീവ മുഖമാണ് അദേഹം. കൂടാതെ, പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായും അസോസിയേഷനുകളുമായും ബന്ധം പുലര്‍ത്തിപോരുന്നു. ഐഎപിസിയില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഐഎംസി 2019 സുവനീര്‍ കമ്മിറ്റി ചെയര്മാന്, ദേശീയ വൈസ് പ്രസിഡന്റ് എന്നിവ ഉള്‍പ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് സി.ജി. ഡാനിയേല്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ദീപാലയയുടെ സ്ഥാപക പ്രസിഡന്റും സിഇഒയുമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഡല്‍ഹിയിലുള്ള ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് ദീപാലയ.
ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗമായ പ്രഫ. ജോയ് പള്ളാട്ടുമഠം 2015-2019 കാലയളവില്‍ ഈ സംഘടനയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് കേരള പ്രസിദ്ധീകരിച്ച പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള സുവോളജി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള അനിമല്‍ ഡൈവേഴ്സിറ്റി എന്നീ 2 അക്കാഡമിക് പുസ്തകങ്ങളുടെ എഡിറ്ററും സഹ-രചയിതാവുമാണ് അദ്ദേഹം. ഇക്കോഫ്രറ്റേണിറ്റിയും കേരള സെന്റർ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പരിസ്ഥിതി ദ്വൈമാസിക BULBUL ന്റെ സഹപത്രാധിപരായിരുന്നു (1990-98 കാലയളവില്‍). ദി ലാന്‍ഡ് യൂസ് ബോര്‍ഡ് ട്രിവാന്‍ഡ്രം, ഫ്രണ്ട്സ് ഓഫ് ട്രീസ് കോട്ടയം, ഇക്കോഫ്രറ്റേണിറ്റി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ട്രീ ഇന്ത്യ ജേര്‍ണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പത്രങ്ങളിലും മാസികകളിലും അദ്ദേഹം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടെക്സസിലും മറ്റും മലയാളി കുട്ടികള്‍ക്കായി പ്രവാസി ശ്രേഷ്ഠ മലയാളം ഭാഷാ കോഴ്സ് നടത്തിക്കൊണ്ട് പ്രൊഫ. ജോയ് പള്ളാട്ടുമഠം അമേരിക്കയില്‍ തന്റെ സാമൂഹിക സന്നദ്ധത തുടര്‍ന്നു. 2019-ല്‍, ലോകമെമ്പാടുമുള്ള പ്രവാസി മലയാളി കുട്ടികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട പ്രവാസി ശ്രേഷ്ഠ മലയാളം പുസ്തകങ്ങളുടെ 2 വാല്യങ്ങള്‍ അദ്ദേഹം സമാഹരിക്കുകയും രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ അദ്ദേഹം ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയിലും (കെസിസിഎന്‍എ) കേരള അസോസിയേഷന് ഓഫ് ഡാളസിലും അംഗമാണ്. നിലവില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) നോര്‍ത്ത് അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
അനിത നവീന്‍ വാന്‍കൂവര്‍ ചാപ്റ്ററിന്റെ 2020 - 2021 സെക്രട്ടറിയായിരുന്നു. മാധ്യമ അവതാരകനായി റിപ്പോര്‍ട്ടര്‍ ചാനലിനെ സേവനമനുഷ്ഠിച്ചു. ടാക്സേഷന്‍ നിയമങ്ങളില്‍ പ്രഫണൽ ബിരുദവും ഫിനാന്‍ഷ്യല്‍ എംജിടിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ബിസിനസ് ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്സ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് എന്നിവയില്‍ തൊഴില്‍ വൈദഗ്ധ്യമുണ്ട്. ബിസിയിലെ വാന്‍കൂവര്‍ ഭക്ഷ്യമേഖലയില്‍ ബിസിനസ് നടത്തുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്സി നരുല. യുഎസില്‍നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ രൂപ്സി, സോഷ്യോളജിയില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യന്‍ ടൈംസ് എന്നിവയുള്‍പ്പെടെ നിരവധി അച്ചടി, ഡിജിറ്റല്‍, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വര്‍ഷമായി രൂപ്സി പ്രവര്‍ത്തിച്ചുവരുന്നു.
ഷാന്‍ ജസ്റ്റസ് നിലവില്‍ ടെക്സസിലെ സാന്‍ അന്റോണിയയിൽ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്/ഫാര്‍മസി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ടീമില്‍ സോഫ്റ്റ്വെയർ എൻജിനിയറിംഗ് മാനേജരായി ജോലി ചെയ്യുന്നു. ക്രിയേറ്റീവ് റൈറ്റന് എന്ന നിലയിലും പ്രശസ്തനാണ്. ഡിജിറ്റല്‍ ടെക്നോളജിക്കാണ് ഷാന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്.
ജോജി കാവനാല്‍ ഐഎപിസി സ്ഥാപകാംഗമാണ്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടര്‍, നോര്‍ത്ത് അമേരിക്കന്‍ മലങ്കര മുന്‍ ആര്‍ച്ച് ഡയോസിൻ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. മലങ്കര നോര്‍ത്ത് അമേരിക്കന്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ മലങ്കര ദീപത്തിന്റെ ചീഫ് എഡിറ്ററാണ്. ന്യൂയോര്‍ക്ക് ടൗണ്‍ ഹൈറ്റ്സ്, അപ്പര്‍ വെസ്റ്റ്ചെയര്‍ മലയാളി അസോസിയേഷന് കൗണ്‍സില്‍ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഇദ്ദേഹം കിംഗ് ഇൻഡസ്ട്രീസ് എന്ന പ്രമുഖ കമ്പനിയുടെ സൂപ്പര്‍വൈസറായും ടാക്സ് പ്രഫണൽ ആയും പ്രവര്‍ത്തിച്ചു വരുന്നു.
തൊടുപുഴ സ്വദേശിയായ ബിന്‍സ് മണ്ഡപം നിലവില്‍ ഐഎപിസി ടൊറന്റെ ചാപ്റ്ററിന്റെ പ്രസിഡന്റാണ്. ഐടി പ്രഫണലായി തൊഴില്‍ ജീവിതം ആരംഭിച്ച ബിന്‍സ്, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 2009-ല്‍ കാനഡയിലേക്ക് താമസം മാറിയ അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം പ്രസിഡന്റായും മറ്റനേകം പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാംസ്കാരിക രംഗങ്ങളില്‍ തന്റെ മുഖമുദ്ര പതിപ്പിച്ച ബിന്‍സ് ഹാള്‍ട്ടണ്‍ റീജിയണിലെ മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി കേരളപ്പിറവി സാംസ്കാരിക പരിപാടി, സ്പോര്‍ട്സ് ക്ലബ്ബ്, ഒരു മലയാളം സ്കൂള്‍ എന്നിവ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു. മേഖലയിലെ മള്‍ട്ടി-കള്‍ച്ചറല്‍ പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക്, 2016-ല്‍ അദ്ദേഹത്തിന് ഹാള്‍ട്ടണ്‍ ന്യൂകോമര്‍ സ്ട്രാറ്റജി അവാര്‍ഡ് ലഭിച്ചു. മിസിസാഗയിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ സോഷ്യല്‍ ആനിമേറ്റര്‍, പാരിഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഫാര്‍മസിസ്റ്റായ ഭാര്യ റോസ്മിയ്ക്കും അവരുടെ രണ്ട് മക്കളായ ഡെന്നിസിനും ആഞ്ചെലയ്ക്കുമൊപ്പം ബര്ലിംഗ്ടണ് ഒന്റാറിയോയിലാണ് ബിന്‍സ് താമസിക്കുന്നത്.
ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലല് ഐഎപിസിയുടെ മുന്‍പ്രസിഡന്റാണ്. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അമേരിക്കന്‍ ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ എന്ന ഓര്‍ഗനൈസേഷനിലെ പകര്‍ച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ലാല്‍, ജനീവയിലെ ഗ്ലോബല്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളില്‍ അംഗമാണ്. അന്താരാഷ്ട്ര ജേണലുകളില്‍ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ ആരോഗ്യ കോളമിസ്റ്റുമാണ്. 1993-ല്‍ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ ഹെല്‍ത്ത് ഷോ (പള്‍സ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 2003 വരെ 500 പ്രതിവാര എപ്പിസോഡുകള്‍ക്ക് അദ്ദേഹം അവതാരകനായി. ഇപ്പോള്‍ ലോകത്തെ മഹാവിപത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെപ്പറ്റിയുള്ള ശാസ്ത്രീയ സംവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും തന്റെ ബൃഹത്തായ അറിവും അനുഭവസമ്പത്തും പകരുന്നതിലും ഡോ. ലാല്‍ കര്‍മ്മോത്സുകനാണ്. നിരവധി ചെറുകഥകളും നോവലുകളും ലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാലിന്റെ ചെറുകഥകളുടെ ശേഖരം 'ടിറ്റോണി' ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. എംബിബിഎസ്, എംപിഎച്ച്, എംബിഎ, പിഎച്ച്ഡി എന്നിവയാണ് ഡോ. ലാലിന്റെ അക്കാദമിക് യോഗ്യതകള്‍. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആണ്മക്കള്ക്കുമൊപ്പം വിര്‍ജീനിയയിലെ വിയന്നയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലാല്‍ താമസിക്കുന്നത്.
ഐഎപിസി മുന്‍ സെക്രട്ടറി കൂടിയായ ബൈജു പകലോമറ്റം ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല്‍ ഡയറക്ടറും കോളമിസ്റ്റുമാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങള്‍ വിവിധമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റായ അദ്ദേഹം സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ കൈക്കാരനുമാണ്. 2011 ല്‍ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ ഈ സംഘടനയുടെ പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2016 ല്‍ ഫൊക്കാനയുടെ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റായി. 2007 ല്‍ ആഗോള കാത്തലിക് സംഘടനയായ നൈറ്റ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്‍ത് ഡിഗ്രി എടുത്ത് സര് നൈറ്റാകുകയും ചെയ്തു.
ഐഎപിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും പ്രമുഖ ഫോട്ടോ ജേണലിസ്റ്റുമാണ് അനില്‍മാത്യു, ഐഎപിസിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുനില്‍ മഞ്ഞനിക്കര ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രോഗ്രാം ഇന്‍ ചീഫായി പ്രവര്‍ത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനില്‍ ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലങ്കര അതിഭദ്രാസനത്തിന്റെ 2017 മുതല്‍ 2019 വരെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഇഗ്നാത്തിയോസ് അപ്രം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാബ വാഴിക്കപ്പെട്ട ചടങ്ങ് മലങ്കരടിവിക്കു വേണ്ടി സിറിയയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തത് സുനിലാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി സുനില്‍ അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത റിയാലിറ്റിഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകര്‍ക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.
രണ്ടു ദശാബ്ദത്തിലേറെയായി എഴുത്തിലും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലും സജീവ സാന്നിധ്യമായ ഹേമ വിരാനി ഒരു കണ്‍സള്‍ട്ടന്റായും കൊച്ചായും സ്വയം വളര്‍ന്നു വന്ന വ്യക്തിയാണ്. ആരോഗ്യ കാര്യങ്ങളിലുള്ള അവരുടെ താല്‍പ്പര്യം മൂലവും, മുന്‍ കിരീട ജേതാവെന്ന നിലയിലും , നിരവധി വ്യക്തികളെയും കോര്‍പ്പറേഷനുകളെയും ആരോഗ്യപരമായും സൗന്ദര്യപരമായും ആത്മീയപരമായുമുള്ള വികസനത്തിന് സഹായിക്കുന്ന ആദ്യത്തെ ഹോളോബോഡി പരിശീലകരില്‍ ഒരാളാവാന്‍ ഹേമയ്ക്ക് സാധിച്ചു. കൂടാതെ റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ആത്മീയത, ജീവിതശൈലി എന്നിവയെക്കുറിച്ച് ഹേമ ലേഖനങ്ങള്‍ എഴുതുന്നുണ്ട്.
നിലവില്‍ ആല്‍ബര്‍ട്ട ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ഡോ. ആന്‍ എബ്രഹാം മുന്‍പ് ഒരു കനേഡിയന്‍ മാസികയുടെ പ്രോജക്ട് കോര്‍ഡിനേറ്ററും അക്കാദമിക് ജേണല്‍ റിവ്യൂവറും എഡ്യൂക്കേഷണല്‍ റിസര്‍ച്ച്-സ്പ്രിംഗറുമായിരുന്നു. സെന്റ് മദര്‍ തെരേസ ചര്‍ച്ച് കാല്‍ഗറി പ്രസിദ്ധീകരിച്ച സുവനീറുകളുടെ അണിയറ ശില്പികളില് ഒരാളാണ് ഇവര്‍. കൂടാതെ വിവിധ പ്രവിശ്യകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തുന്ന 'നമ്മളുടെ പള്ളിക്കൂടം' എന്നറിയപ്പെടുന്ന സൗജന്യ മലയാളം ഓണ്‍ലൈന്‍ ക്ലാസുകളുടെ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. വിവിധ മാധ്യമ പ്രോജക്ടുകള്‍ക്കു വേണ്ടി 'NAMMAL'Dമായും ആന്‍ എബ്രഹാം ബന്ധപ്പെട്ടിരിക്കുന്നു.
ജിൻസ്മോൻ സക്കറിയ
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്‍
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പ
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലും
ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഗാർലൻഡ്: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഈ
ലൂക്ക് ചക്കാലപടവിലിന്റെ വിയോഗം: അനുശോചനം അറിയിച്ചു
ഷിക്കാഗോ: അറ്റ്ലാന്റയിൽ അന്തരിച്ച ലൂക്ക് ചക്കാലപടവിലിന്റെ വി
ടെക്സാസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി
ടെക്സാസ്: കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടെക്സാ
ന്യൂജഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ഹൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
ഹൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ ഷെറാട്ട
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ?
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിന
ആർഎൽവി ആനന്ദിന്റെ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും
ട്രൈസ്റ്റേറ്റ്: നാട്യാചാര്യൻ ആർഎൽവി ആനന്ദ് അണിയിച്ചൊരുക്കിയ ഡാൻസ് ഡ്രാമ വിഷ്ണുമാ
ഡാളസിൽ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 12ന്
ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിനായി ക്രിസ്തീയ സംഗീത വിരുന്നൊര
ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർ
കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരന്മാരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കലിഫോർണിയ: കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരങ്ങളായ ജെയിം
ഷിക്കാഗോയിൽ വെടിവയ്പ്: നാല് മരണം, 14 പേർക്ക് പരിക്ക്
ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്ത് രാത്രി
കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കമെന്ന് സർവേ
കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത വർഷം
ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് വാർഷികയോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് സ്റ്റാഫോർഡ് (ടെക്സസിൽ)
സ്കാര്‍ബറോ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോന പള്ളിയില്‍ ദുക്റാന തിരുനാള്‍
സ്കാര്‍ബറോ: കാനഡയിലെ ആദ്യ സീറോമലബാര്‍ ഇടവകയായ സ്കാര്‍ബറ
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ ദുക്റാനയും ഇടവക പെരുന്നാളും
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ മാർത്തോമ്മാ ശ്ലീ
ശിവോഹം കൺവൻഷന് കൊടിയേറുന്നു
നോർത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിന
കാറിൽ കുടുങ്ങി; യുഎസിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ഗലീന പാർക്കിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ കാറിനുള്ള
ജോൺ മാത്യു ഡാളസിൽ അന്തരിച്ചു
തിരുവല്ല: തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു(ജോണ
അമേരിക്കൻ മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ്‍ ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാ
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്‍
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പ
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലും
ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഗാർലൻഡ്: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഈ
ലൂക്ക് ചക്കാലപടവിലിന്റെ വിയോഗം: അനുശോചനം അറിയിച്ചു
ഷിക്കാഗോ: അറ്റ്ലാന്റയിൽ അന്തരിച്ച ലൂക്ക് ചക്കാലപടവിലിന്റെ വി
ടെക്സാസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി
ടെക്സാസ്: കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടെക്സാ
ന്യൂജഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ഹൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
ഹൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ ഷെറാട്ട
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ?
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിന
ആർഎൽവി ആനന്ദിന്റെ വിഷ്ണുമായ ചരിതം മന്ത്ര കൺവൻഷനിൽ അരങ്ങേറും
ട്രൈസ്റ്റേറ്റ്: നാട്യാചാര്യൻ ആർഎൽവി ആനന്ദ് അണിയിച്ചൊരുക്കിയ ഡാൻസ് ഡ്രാമ വിഷ്ണുമാ
ഡാളസിൽ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 12ന്
ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിനായി ക്രിസ്തീയ സംഗീത വിരുന്നൊര
ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർ
കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരന്മാരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കലിഫോർണിയ: കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരങ്ങളായ ജെയിം
ഷിക്കാഗോയിൽ വെടിവയ്പ്: നാല് മരണം, 14 പേർക്ക് പരിക്ക്
ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്ത് രാത്രി
കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കമെന്ന് സർവേ
കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത വർഷം
ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് വാർഷികയോഗവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് സ്റ്റാഫോർഡ് (ടെക്സസിൽ)
സ്കാര്‍ബറോ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോന പള്ളിയില്‍ ദുക്റാന തിരുനാള്‍
സ്കാര്‍ബറോ: കാനഡയിലെ ആദ്യ സീറോമലബാര്‍ ഇടവകയായ സ്കാര്‍ബറ
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ ദുക്റാനയും ഇടവക പെരുന്നാളും
ഷിക്കാഗോ: സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ മാർത്തോമ്മാ ശ്ലീ
ശിവോഹം കൺവൻഷന് കൊടിയേറുന്നു
നോർത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിന
കാറിൽ കുടുങ്ങി; യുഎസിൽ ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ഗലീന പാർക്കിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ കാറിനുള്ള
ജോൺ മാത്യു ഡാളസിൽ അന്തരിച്ചു
തിരുവല്ല: തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു(ജോണ
അമേരിക്കൻ മലയാളി അനിൽ മേനോൻ ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ്‍ ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാ
വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്; യുഎസില്‍ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ഷിക്കാഗോ: വിമാനത്തിൽ പുകയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാർ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗ് ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻ
"ചിത്രരാഗം' ജൂലൈ നാലിന് മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ അരങ്ങേറുന്നു
നോർത്ത് കരോലിന: ഹൊറർ ത്രില്ലർ സംഗീത നാടകമായ ’ചിത്രരാഗം’ ജൂലൈ
വിദ്യാഭ്യാസ ഫണ്ടുകൾ മരവിപ്പിച്ചു ട്രംപ് ഭരണകൂടം; അധ്യാപകരും വിദ്യാർഥികളും ആശങ്കയിൽ
വാഷിംഗ്ടൺ ഡി.സി: സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർഥികൾ എന്നിവർക
മോഹൻലാൽ ഷോ "കിലുക്കം 25' കിക്ക് ഓഫ് നടത്തി
ഡാളസ്: 19 വർഷത്തിന് ശേഷം സ്റ്റേജ് ഷോയുമായി മോഹൻലാൽ അമേരിക്കയി
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു; കിക്ക് ഓഫ് ശനിയാഴ്ച
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ല
പൈതൃകത്തെ തൊട്ടറിഞ്ഞ് ഫോമയുടെ സമ്മർ ടു കേരള പരിപാടി വിജയകരമായി
തിരുവനന്തപുരം: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ’സമ്മർ
മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടി
ട്രൈസ്റ്റേറ്റ് ഓണാഘോഷം ഹോസ്പിറ്റാലിറ്റി വോളന്റിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട്
മാർത്തോമ്മാ ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച തുടക്കം
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തി
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവൻഷൻ 19ന് ഓസ്റ്റിനില്‍
ഓസ്റ്റിൻ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മൂന്നാം ശനി ഏകദിന
ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ.ഡോ. കെ.എസ്. ജോർജിന്റെ ഭാര്യ ബ
ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ
കൗഫ്മാൻ കൗണ്ടി : ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ I-20 ഹൈവേയിൽ നടന്ന
യുഎസിൽ 70 വയസിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ
ന്യൂയോർക്ക്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 70 വയസിനും അ
ഹൂസ്റ്റണിൽ യുവാവിനെ തോക്ക് ചൂണ്ടി വാഹനം തട്ടിയെടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ ഹൂസ്റ്റൺ പോലീസ് അറസ്റ
അമേരിക്കൻ മണ്ണിൽ മഞ്ഞളിന്റെ വസന്തം പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും
ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോൾട്ടനിലെ വീട്ടുമുറ്റത്ത് മഞ്ഞ
യുഎസ് കാപിറ്റോൾ കലാപം; മൂന്ന് പ്രോസിക്യൂട്ടർമാരെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിംഗ്ടൺ: യുഎസ് കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേ
മോശം കാലാവസ്ഥയും ആലിപ്പഴ വർഷവും; അറ്റ്ലാന്റ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ റദ്ദാക്കി
അറ്റ്ലാന്റ: ശനിയാഴ്ച രാത്രിയിലുണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ
ഹൂസ്റ്റണിൽ പ്രഭാത നടത്തത്തിനിടെ രണ്ട് സുഹൃത്തുക്കൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: പ്രഭാത നടത്തത്തിനിടെ അയൽക്കാരും ദീർഘകാല സുഹൃത്തുക്കളുമായ 2 പേർ വെടിയേറ
ഹൂസ്റ്റണിൽ കോട്ടയം ക്ലബിന്റെ വാർഷിക പിക്നിക് ശ്രദ്ധേയമായി
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്നിക്ക് ഹോളോ
ഷിക്കാഗോ മൃഗശാലയിൽ മൂന്ന് വയസുകാരന് രക്ഷകനായി "ബിന്റി ജുവ 'ഗൊറില്ല
ഷിക്കാഗോ: ഷിക്കാഗോയ്ക്ക് സമീപമുള്ള ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ ഗൊറില്ല കൂട്ടിൽ വീണ
സഹായസ്തവുമായി കേരളത്തിലേക്ക് ഫോമ നാഷണൽ കമ്മിറ്റിയും സെൻട്രൽ റീജയണും
ഫ്ലോറിഡ : ഫോമ നാഷണൽ കമ്മിറ്റിയുടേയും ഫോമാ സെൻട്രൽ റീജണിന്റേയും
"അമേരിക്ക 250’ വാർഷികാഘോഷം: "ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ’ നിലവിൽ വന്നു
ഫിലഡൽഫിയ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (United Stat
വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ജോസഫ് കാഞ്ഞമലയെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ഇടു
ജീവനക്കാർക്ക് ശമ്പള വർധനവുമായി ടെക്സസിലെ കെല്ലർ, ആർലിംഗ്ടൺ ഐഎസ്ഡി സ്കൂൾ ബോർഡുകൾ
ടാരന്റ് കൗണ്ടി (ടെക്സസ്): അടുത്ത അധ്യയന വർഷത്തിൽ ജീവനക്കാർക്
ഫൊക്കാന പ്രിവിലേജ് കാർഡ്: രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ തുടങ്ങി
ഐഡഹോയിൽ അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
ഐഡഹോ: യുഎസിലെ ഐഡഹോയിൽ വനമേഖലയ്ക്കു തീയിട്ടശേഷം അക്രമി രണ്
ഇല്ലിനോയി മലയാളി അസോസിയേഷൻ പിക്നിക്കും കുടുംബ സംഗമവും 20ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ,
മാത്യു തോമസ് വടക്കേക്കുറ്റ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
Latest News
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ മകനും പനി; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
മെഡിക്കൽ കോളജ് അപകടം; മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തി
എഫ് 35 ബിയുടെ കാര്യത്തിൽ തീരുമാനം ഉടൻ; വിദഗ്ധ സംഘം ഇന്ന് എത്തും
Latest News
നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ മകനും പനി; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
മെഡിക്കൽ കോളജ് അപകടം; മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തി
എഫ് 35 ബിയുടെ കാര്യത്തിൽ തീരുമാനം ഉടൻ; വിദഗ്ധ സംഘം ഇന്ന് എത്തും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Top