ജയ്ശശങ്കർ നായർക്കുള്ള ആദരം: ജനുവരി ഒന്പതിന് ഫോമാ സാന്ത്വന സംഗീതം
Sunday, January 9, 2022 10:57 AM IST
ന്യൂയോർക്ക്: കേരള സെന്‍ററിന്‍റെ അവാർഡ് ജേതാവും, അറിയപ്പെടുന്ന ഗായകനുമായ ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എൺപതാം എപ്പിസോഡ് ജനുവരി ഒന്പതിന് നടക്കും.2021 ഡിസംബർ 29 നു ആണ് ജയ്ശങ്കർ നായർ ന്യൂജേഴ്‌സിയിൽ അന്തരിച്ചത്.

എപ്പിസോഡിൽ സിജി ആനന്ദ്, ലൂസി കുര്യാക്കോസ്, ശ്രീദേവി,എന്നീ ഗായകർ ഗാനങ്ങൾ ആലപിക്കും. സിബി ഡേവിഡ്, ഷൈനി അബൂബക്കർ, രാജൻ ചീരൻ എന്നിവർ ഗാനാലാപന പരിപാടിയെ നയിക്കും.

ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയിൽ എല്ലാ സഹൃദയരും, പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

സലിം ആയിഷ (ഫോമാ പി.ആർ.ഒ)