ദി​ശാ​ബോ​ധം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നേ​രാ​യ ദി​ശ കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന ദൈ​വ​സാ​ന്നി​ധ്യ​മാ​ണ് ക്രി​സ്തു: ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ലി​ക്സ​നോ​സ്
Monday, December 6, 2021 7:50 PM IST
ഡാ​ള​സ്: ദി​ശാ​ബോ​ധം ന​ഷ്ട​പ്പെ​ട്ട്, ഇ​രു​ളി​ൽ ത​പ്പി​ത​ട​യു​ന്ന, ഭ​യ​ത്തി​ന് അ​ടി​മ​യാ​യി ക​ഴി​യു​ന്ന സ​മൂ​ഹ​ത്തി​ന് ശ​രി​യാ​യ ദി​ശ കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന ദൈ​വ​സാ​ന്നി​ധ്യ​മാ​ണ് ക്രി​സ്തു​വെ​ന്നും ആ ​ക്രി​സ്തു​വാ​യ ദി​വ്യ ന​ക്ഷ​ത്ര​ത്തെ ക​ണ്ടു യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ക്രി​സ്മ​സി​ലൂ​ടെ ന​മു​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് മ​ർ​ത്തോ​മാ ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ. ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ലി​ക്സ​നോ​സ് എ​പ്പി​സ്കോ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഡാ​ള​സ് കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട നാ​ൽ​ത്തി​മൂ​ന്നാ​മ​ത് സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു തി​രു​മേ​നി.

അ​പ്ര​തീ​ക്ഷ​ത ദൈ​വി​ക ഇ​ട​പെ​ട​ൽ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്പോ​ൾ എ​ന്തു​കൊ​ണ്ട് ദൈ​വ​മേ എ​ന്ന ചോ​ദി​ച്ചു പോ​കു​ന്ന സ്വാ​ഭാ​വി​ക​മാ​ണ്. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്ക് അ​ദ്ര​ശ്യ​മാ​യ വൈ​റ​സ് ഒ​ന്ന​ര​വ​ർ​ഷ​ത്തി​ല​ധി​കം മ​നു​ഷ്യ​നെ ഭ​യ​ത്തി​ന്‍റെ അ​ടി​മ​യാ​ക്കി മാ​റ്റി​യ​പ്പോ​ൾ സ​മാ​ധാ​ന​വും ശാ​ന്തി​യും അ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​രാ​യി ന​മ്മെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യ​ത്. ആ​ട്ടി​ട​യ·ാ​ർ​ക്ക് ദൈ​വ​ദൂ​ത·ാ​ർ ന​ൽ​കി​യ ഭ​യ​പ്പെ​ടേ​ണ്ട സ​ർ​വ​ജ​ന​ത്തി​നും ഉ​ണ്ടാ​കു​വാ​നു​ള്ള മ​ഹാ സ​ന്തോ​ഷം ഞാ​ൻ നി​ങ്ങ​ളെ അ​റി​യി​ക്കു​ന്നു എ​ന്ന പ്ര​ത്യാ​ശ​യു​ടേ​യും സ​മാ​ധാ​ന​ത്തി​ന്േ‍​റ​യും സ​ന്ദേ​ശ​മാ​ണെ​ന്ന് നാം ​മ​റ​ന്നു പോ​ക​രു​തെ​ന്ന് തി​രു​മേ​നി ഓ​ർ​മ്മി​പ്പി​ച്ചു.

സി​എ​സ്ഐ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്. ഡാ​ള​സി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​സം​ഘ​ങ്ങ​ൾ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ള​പി​ച്ചു. റ​വ. ജി​ജോ അ​ബ്ര​ഹാം, ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ബി​ൽ ചെ​റി​യാ​ൻ, ജോ​ണ്‍ തോ​മ​സ്, ഫാ. ​ബി​നു തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. ഡി​സം​ബ​ർ 5ന് ​സ്പ​ത​തി ആ​ഘോ​ഷി​ക്കു​ന്ന തി​രു​മേ​നി​ക്ക് കെ​സി​ഇ​ഇ​എ​ഫ് ജ·​ദി​നാം​ശ​സ​ക​ൾ നേ​ർ​ന്നു.

പി.​പി. ചെ​റി​യാ​ൻ