ഭ​വ​ന​ര​ഹി​ത​നെ മ​ർ​ദി​ച്ച മു​ൻ ഡാ​ള​സ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ത്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
Saturday, December 4, 2021 10:02 PM IST
ഡാ​ള​സ്: നി​രാ​യു​ധ​നും ഭ​വ​ന​ര​ഹി​ത​നു​മാ​യ കെ​യ്ൽ വെ​സി​നെ മ​ർ​ദി​ച്ച മു​ൻ ഡാ​ള​സ് ഫ​യ​ർ റ​സ്ക്യു പാ​രാ​മെ​ഡി​ക്കി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പാ​രാ​മെ​ഡി​ക്ക് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ന​ൽ​കി​യ​താ​യി ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. പാ​രാ​മെ​ഡി​ക് ലൈ​സ​ൻ​സ് തി​രി​കെ ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

2019 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​വ​ന​ര​ഹി​ത​നും മാ​ന​സി​ക ത​ക​രാ​റു​മു​ള്ള കെ​യ്ൽ വെ​സി​നെ പു​റ​ങ്കാ​ൽ കൊ​ണ്ട് തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു അ​ഗ്നി​സേ​നാം​ഗം. വെ​സി​നെ വെ​സി​നെ തൊ​ഴി​ക്കു​ന്ന വി​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വെ​സ്റ്റ് ഡാ​ള​സ് ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ഫ്ര​ന്േ‍​റ​ജ് റോ​ഡി​ന​രി​കി​ൽ പു​ല്ലി​നു തീ​പി​ടി​ച്ച വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ബ്രാ​ഡ് കോ​ക്സും മ​റ്റു ര​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ചേ​ർ​ന്ന​ത്. കെ​യ്ൽ വെ​സാ​യി​രു​ന്നു പു​ല്ലി​നു തീ​യി​ട്ട​ത്.

പു​ല്ലി​ന്‍റെ തീ​യ​ണ​ക്കു​ന്ന​തി​നി​ട​യി​ൽ മാ​ന​സി​ക ത​ക​രാ​റു​ള്ള വെ​സ് ബ്രാ​ഡ് കോ​ക്സി​നെ അ​ടി​ച്ചു​വെ​ന്നും സ്വ​യം ര​ക്ഷ​യ്ക്കാ​ണ് താ​ൻ വെ​സി​നെ തൊ​ഴി​ച്ച​തെ​ന്നു​മാ​ണു ബ്രാ​ഡ് വാ​ദി​ച്ച​ത്. പ​രു​ക്കേ​റ്റ വെ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പ​ബ്ലി​ക് സെ​ർ​വ​ന്‍റി​നെ മ​ർ​ദ്ദി​ച്ച കു​റ്റ​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ബ്രാ​ഡി​ന്‍റെ പാ​രാ​മെ​ഡി​ക് ലൈ​സെ​ൻ​സ് തി​രി​കെ ന​ൽ​കി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു​വെ​ങ്കി​ലും അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ലൈ​സ​ൻ​സ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ