പെ​ൻ​സി​ൽ​വേ​നി​യ ബ​ക്സ് കൗ​ണ്ടി മി​ഡി​ൽ ടൗ​ണ്‍​ഷി​പ്പ് ഓ​ഡി​റ്റ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്യൂ ത​ര​ക​ന് വി​ജ​യം
Saturday, December 4, 2021 9:19 PM IST
മി​ഡി​ൽ​ടൗ​ണ്‍​ഷി​പ്പ്: പെ​ൻ​സി​ൽ​വേ​നി​യാ സം​സ്ഥാ​ന മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, ബ​ക്സ് കൗ​ണ്ടി​യി​ലെ മി​ഡി​ൽ ടൗ​ണ്‍​ഷി​പ്പി​ന്‍റെ ഓ​ഡി​റ്റ​റാ​യി മാ​ത്യൂ ത​ര​ക​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫി​ല​ഡ​ൽ​ഫി​യ മെ​ട്റോ​യി​ൽ ബി​സി​ന​സ് മാ​നേ​ജ​രാ​ണ്. മ​ദ്രാ​സ് ല​യോ​ള കോ​ള​ജ് അ​ല​മ്നൈ അ​സോ​സി​യേ​ഷ​ൻ യു​എ​സ് ചാ​പ്റ്റേ​ഴ്സ് ചെ​യ​ർ​മാ​നാ​നും ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വു​മാ​ണ് ത​ര​ക​ൻ. എ​ട​ത്വാ കാ​ട്ടും​ഭാ​ഗം പ​രേ​ത​നാ​യ ഡോ. ​ജോ​ർ​ജ് ത​ര​ക​ന്‍റെ മ​ക​നാ​ണ്.

എ​ല്ലാ കൗ​ണ്ടി ഫ​ണ്ടു​ക​ൾ​ക്കും അ​ക്കൗ​ണ്ടിം​ഗ് റെ​ക്കോ​ർ​ഡു​ക​ൾ ത​യ്യാ​റാ​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ക, വി​വി​ധ കൗ​ണ്ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ രേ​ഖ​ക​ളും അ​ക്കൗ​ണ്ടു​ക​ളും ഓ​ഡി​റ്റ് ചെ​യ്യു​ക, എ​ല്ലാ കൗ​ണ്ടി വി​ത​ര​ണ​ങ്ങ​ളു​ടെ സാ​ധു​ത​യും നി​യ​മ​സാ​ധു​ത​യും പ​രി​ശോ​ധി​ക്കു​ക എ​ന്നീ ചു​മ​ത​ല​ക​ളാ​ണ് കൗ​ണ്ടി ഓ​ഡി​റ്റ​ർ​ക്കു​ള്ള​ത്. കൗ​ണ്ടി ടൗ​ണ്‍​ഷി​പ്പി​ന്‍റെ എ​ല്ലാ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ​യും അം​ഗീ​കാ​ര​ത്തി​ന് കൗ​ണ്ടി ടൗ​ണ്‍​ഷി​പ്പ് ഓ​ഡി​റ്റ​റു​ടെ ഒ​പ്പ് വേ​ണം.

മാ​ത്യൂ ത​ര​ക​ന്‍റെ വി​ജ​യ​ത്തി​ൽ ഓ​ർ​മാ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ്, ട്റൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം എ​ന്നീ സം​ഘ​ട​ന​ക​ൾ അ​നു​മോ​ദ​നം നേ​ർ​ന്നു.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ