മുട്ടത്തുവർക്കി അനുസ്മരണം ഡിസംബർ 11 ന്
Friday, December 3, 2021 4:33 PM IST
ഹൂസ്റ്റണ്‍ : കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ "മുട്ടത്തുവർക്കി അനുസ്മരണം' ഡിസംബർ 11നു (ശനി) രാവിലെ 11 മുതൽ (ന്യൂയോർക്ക് ടൈം) വെർച്വൽ (സൂം) പ്ലാറ്റ് ഫോറത്തിൽ നടക്കും.

ചെറുകഥകൾ, നോവലുകൾ, നീണ്ട കഥകൾ, ലേഖനങ്ങൾ, നാടകങ്ങൾ, നിരൂപണങ്ങൾ, വിവർത്തനങ്ങൾ, സിനിമാ തിരക്കഥകൾ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ൽ പരം കൃതികളാണ് മുട്ടത്തുവർക്കി എന്ന അനശ്വര സാഹിത്യകാരന്‍റെ പേരിലുള്ളത്.

മുട്ടത്തുവർക്കിയുടെ ഏതാനും ചില കൃതികളിലൂടെയെങ്കിലും ഒരു ഓട്ട പ്രദക്ഷിണം നടത്തുകയാണുദ്ദേശം. സാഹിത്യകാരന്മാർക്കും ഭാഷാപ്രേമികൾക്കും വായനക്കാർക്കും മുട്ടത്തുവർക്കി കൃതികളെ അനുസ്മരിക്കാനും ഹ്വസ്വമായി സംസാരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും യോഗത്തിൽ അവസരമുണ്ടായിരിക്കും.

കേരളത്തിലും യുഎസിലുമുള്ള മുട്ടത്തുവർക്കിയുടെ ഏതാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരുടെ അനുഭവങ്ങൾ സദസ്യരുമായി പങ്കുവയ്ക്കും.

ആസ്വാദകർക്കായി മുട്ടത്തുവർക്കി കഥയും തിരക്കഥയുമെഴുതിയ ജ്ഞാനസുന്ദരി, ഇണപ്രാവുകൾ, പട്ടുതൂവാല, സ്ഥാനാർത്ഥി സാറാമ്മ, വെളുത്തകത്രീന, ചട്ടന്പികവല, കരകാണാക്കടൽ, ലൈൻബസ്, ലോറാ നീ എവിടെ, മയിലാടുംകുന്ന്, അഴകുള്ള സെലീന, പച്ചനോട്ടുകൾ, തെക്കൻകാറ്റ്, തുടങ്ങിയ പഴയകാല സിനിമാഗാനങ്ങളുടെ വീഡിയോ ആവിഷ്കരണങ്ങൾ പരിപാടിയിൽ സംപ്രേക്ഷണം ചെയ്യും.

യോഗത്തിൽ പങ്കെടുക്കാനെത്തുന്ന മലയാള ഗദ്യപദ്യസാഹിത്യകാരന്മാരുമായും എഴുത്തുകാരുമായും ഹ്രസ്വമായ അഭിമുഖങ്ങൾ, റൗണ്ട് ടേബിൾ സംഭാഷണങ്ങൾ, ഓപ്പണ്‍ ഫോറം എന്നിവയും ഈ വെർച്വൽ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും.

പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും ഈ പത്രക്കുറിപ്പ് അവർക്കുള്ള പ്രത്യേകമായ ക്ഷണക്കത്തായി കണക്കാക്കണമെന്നും അപേക്ഷിക്കുന്നു.

ഡിസംബർ 11നു ശനി രാവിലെ 11 മണി മുതൽ (ന്യൂയോർക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാൻഡാർഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് 11 എ.എം. എന്ന ഈസ്റ്റേണ്‍ സ്റ്റാൻഡാർഡ് സമയത്തിന്‍റെ അടിസ്ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ (സൂം) മീറ്റിങ്ങിൽ പ്രവേശിക്കാവുന്നതാണ്. കേരളത്തിൽ നിന്നും സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ഡിസംബർ 11നു വൈകുന്നേരം 9.30 മുതൽ ആയിരിക്കും "സും’ മീറ്റിംഗ്.

വിവരങ്ങൾക്ക് : എ.സി. ജോർജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, ജോസഫ് പൊന്നോലി : 832-356-7142, തോമസ് ഒലിയാൻകുന്നേൽ : 713-679-9950, സജി കരിന്പന്നൂർ : 813-401-4178, തോമസ് കൂവള്ളൂർ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522, ജോർജ് പാടിയേടം : 914-419-2395

ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടർന്ന് പാസ് വേഡ് കൊടുത്തു കയറുക.

Date & Time: December 11, Saturday 11 AM (Eastern Time – New York Time)

Meeting ID: 223 474 0207
Passcode: justice

എ.സി. ജോർജ്