മ​റി​യം സൂ​സ​ൻ മാ​ത്യു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ഫോ​മാ പ​തി​നാ​യി​രം ഡോ​ള​ർ കൈ​മാ​റി
Thursday, December 2, 2021 10:23 PM IST
അ​ല​ബാ​മ: അ​ല​ബാ​മ​യി​ൽ അ​യ​ൽ​വാ​സി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച മ​റി​യം സൂ​സ​ൻ മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നും, മ​റ്റു അ​നു​ബ​ന്ധ സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് വ​ഴി സ​മാ​ഹ​രി​ച്ച പ​തി​നാ​യി​രം ഡോ​ള​ർ സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​റി​യ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​വാ​ൻ സാ​ധി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ കൊ​ണ്ടാ​ണ് ഇ​ത്ര വേ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ക്കാ​നും, കു​ടും​ബ​ത്തി​ന് കൈ​മാ​റു​വാ​നും സാ​ധി​ച്ച​ത്. ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും, മ​റ്റു സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​ണ് ഫോ​മാ, ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​നു രൂ​പം ന​ൽ​കി​യ​ത്. ഇ​തി​ന​കം നി​രാ​ലം​ബ​രും, നി​രാ​ശ്ര​യ​രു​മാ​യ​വ​രെ ചേ​ർ​ത്ത് നി​ർ​ത്തി​യും, കാ​രു​ണ്യ​ത്തി​ന്‍റെ സാ​ന്ത്വ​ന സ്പ​ർ​ശം ന​ൽ​കി​യും ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ വേ​റി​ട്ട മു​ഖ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​തി​ല​ധി​കം അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ് എ​ന്ന​ത് ഫോ​മ​യെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന​ക​ര​മാ​ണ്. ഫോ​മ​യു​ടെ അം​ഗ​സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഫോ​മ​യു​ടെ ക​രു​ത്തും ഉൗ​ർ​ജ്ജ​വും. ഫോ​മ​യും ഹെ​ൽ​പിം​ഗ് ഹാ​ന്‍റും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു വി​ജ​യി​പ്പി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ഹെ​ല്പി​ങ് ഹാ​ന്‍റ് ചെ​യ​ർ​മാ​ൻ സാ​ബു ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, വൈ​സ് ചെ​യ​ർ​മാ​ൻ ജെ​യ്ൻ ക​ണ്ണ​ച്ചാം പ​റ​ന്പി​ൽ, കോ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് പോ​റ്റി, ഹെ​ൽ​പിം​ഗ് ഹാ​ന്‍റ് നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം മാ​ത്യു ചാ​ക്കോ, ഡോ. ​ജ​ഗ​തി നാ​യ​ർ, എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ