ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 5 നു ​ഹൂ​സ്റ്റ​ണി​ൽ
Thursday, December 2, 2021 10:21 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ബോ​ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ഫൊ​ക്കാ​ന​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക) റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 5 ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു എ​ബ്ര​ഹാം, ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റു എ​ന്നി​വ​ർ അ​റി​യി​ച്ചു. റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ടെ​ക്സ​സ് റീ​ജ​ണ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ഡാ​ള​സി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ക.

ഡി​സം​ബ​ർ 5 ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് തു​ട​ങ്ങും. വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ഹി​ത്യ സ​ല്ലാ​പ​വും ചി​രി​യ​ര​ങ്ങും സാം​സ്കാ​രി​കോ​ൽ​സ​വ​ത്തി​ന് മാ​റ്റു​കൂ​ട്ടും. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത ത​ല​ങ്ങി​ലു​ള്ള​വ​ർ, ഫൊ​ക്കാ​ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ സ​മ്മേ​ള​ന​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കും. ഹ്യൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​മെ​ന്നു നി​യു​ക്ത പ്ര​സി​ഡ​ൻ​റ്റ് ഷീ​ല ചെ​റു അ​റി​യി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് (രാ​ജ​ൻ) പ​ട​വ​ത്തി​ൽ (ഫ്ളോ​റി​ഡ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ (ചി​ക്കാ​ഗോ), ട്ര​ഷ​റ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ (ഫ്ളോ​റി​ഡ), വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റു (ഹൂ​സ്റ്റ​ണ്‍/​ന്യൂ​യോ​ർ​ക്ക്), വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു വെ​ണ്‍​മ​ണി (ചി​ക്കാ​ഗോ), ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നോ​ദ് കെ.​ആ​ർ.​കെ (ന്യൂ​യോ​ർ​ക്ക്), അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ണ്‍ ജോ​സ​ഫ് കു​രി​യാ​പ്പു​റം (ന്യൂ​യോ​ർ​ക്ക്), ടെ​ക്സ​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു എ​ബ്ര​ഹാം (ഡാ​ള​സ്), നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ജോ​ണ്‍ ഇ​ള​മ​ത (കാ​ന​ഡ) തു​ട​ങ്ങി​യ​വ​ർ മീ​റ്റി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

പ്രോ​ഗ്രാ​മി​ലേ​ക്കു ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ അ​ഭ്യു​ദ​യ കാം​ഷി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ടെ​ക്സാ​സ് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത പ്രസ്താവ​ന​യി​ൽ അ​റി​യി​ച്ചു.

സു​മോ​ദ് നെ​ല്ലി​ക്കാ​ല