ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി​സം​ബ​ർ 4ന് ​ഡാ​ള​സി​ൽ
Wednesday, December 1, 2021 9:46 PM IST
ഡാ​ള​സ്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക ടെ​ക്സ​സ് റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ടെ​ക്സ​സ് റീ​ജ​ണ്‍ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡാ​ള​സി​ൽ ഡി​സം​ബ​ർ 4 ശ​നി​യാ​ശ്ച 5ന് ​ഗാ​ർ​ലാ​ൻ​ഡി​ൽ ഉ​ള്ള കേ​ര​ളാ സ​മാ​ജം ഹാ​ളി​ൽ ന​ട​ക്കും.

ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു എ​ബ്ര​ഹാം പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്ത്വം ന​ൽ​കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ഫൊ​ക്കാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ണം ന​ൽ​ക​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ട​വ​ത്തി​ൽ, ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു വെ​ണ്‍​മ​ണി, ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ ഫൊ​ക്കാ​ന ട്ര​ഷ​റ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ, ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷീ​ല ചെ​റു, ഫൊ​ക്കാ​ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നോ​ദ് കെ​ആ​ർ​കെ, ഫൊ​ക്കാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ണ്‍ ജോ​സ​ഫ് കു​ര്യാ​പ്പു​റം, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ജോ​ണ്‍ എ​ള​മ​ത തു​ട​ങ്ങി പ്ര​മു​ഖ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

പ്രോ​ഗ്രാ​മി​ലേ​ക്കു ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ അ​ഭ്യു​ദ​യ കാം​ഷി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ടെ​ക്സ​സ് റീ​ജ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

സു​മോ​ദ് നെ​ല്ലി​ക്കാ​ല