മാ​ൻ വേ​ട്ട​യ്ക്കി​ടെ 71 വ​യ​സു​കാ​ര​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
Tuesday, November 30, 2021 9:25 PM IST
പെ​ൻ​സി​ൽ​വാ​നി​യ: പെ​ൻ​സി​ൽ​വാ​നി​യ സം​സ്ഥാ​ന​ത്ത് മാ​ൻ വേ​ട്ട​യു​ടെ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ദി​നം വേ​ദ​നാ​ജ​ന​ക​മാ​യി. 71 വ​യ​സു​ള്ള വി​ല്യം ട്രി​പ്പു​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ജാ​ക്സ​ൻ ടൗ​ണ്‍​ഷി​പ്പ് വ​നാ​ന്ത​ര​ങ്ങ​ളി​ൽ മാ​നി​നെ വേ​ട്ട​യാ​ടാ​ൻ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.

കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വെ​ടി​യേ​റ്റ് വി​ല്യം ട്രി​പ്പ് മ​രി​ച്ചു. മാ​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യു​ണ്ട ത​ല​യി​ൽ ത​റ​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ജാ​ക്സ​ണ്‍ ടൗ​ണ്‍ ഷി​പ്പ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

പെ​ൻ​സി​ൽ​വാ​നി​യ ഗെ​യിം ക​മ്മീ​ഷ​ൻ സം​ഭ​വ​ത്തെ​കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വേ​ട്ട​യാ​ട​ലി​നോ​ട​നു​ബ​ന്ധി​ച്ചു മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ടെ​ങ്കി​ലും ജാ​ക്സ​ൻ കൗ​ണ്ടി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. ഇ​തൊ​രു അ​പ​ക​ട​മാ​ണെ​ന്നും വെ​ടി​വ​ച്ച കു​ട്ടി​യു​ടെ പേ​രി​ൽ ന​ട​പ​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ജാ​ക്സ​ണ്‍ ടൗ​ണ്‍​ഷി​പ്പ് ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. ഇ​തേ ദി​വ​സം ത​ന്നെ വേ​ട്ട​യ്ക്കി​ടെ ടെ​ക്സ​സി​ലെ ഹാ​രി​സ​ണ്‍ കൗ​ണ്ടി​യി​ൽ പി​താ​വി​ന്‍റെ വെ​ടി​യേ​റ്റു പ​തി​നൊ​ന്നു​കാ​രി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വെീീ​ശേി​ഴ​ബ​റ​ല​മ​റ​ബ2021ിീ്ല30.​ഷു​ഴ

പി.​പി. ചെ​റി​യാ​ൻ