ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ൾ​ക്ക് ഉ​ത്സ​വ​മാ​യി മാ​റി​യ മാ​ഗ് കാ​ർ​ണി​വ​ൽ 2021 സ​മാ​പി​ച്ചു
Tuesday, November 30, 2021 9:01 PM IST
ഹൂ​സ്റ്റ​ണ്‍: ജ​നോ​പ​കാ​ര​പ്ര​ദ​വും ജ​ന​പ്രി​യ​വു​മാ​യ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നേ​റു​ന്ന മാ​ഗി​ന്‍റെ ( മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ ) ഈ ​വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി പ​ടി​യി​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ തൊ​പ്പി​യി​ൽ ഒ​രു പൊ​ൻ തൂ​വ​ൽ കൂ​ടി ചാ​ർ​ത്തി ’മാ​ഗ്’ കാ​ർ​ണി​വ​ൽ 2021 ഉം ​കു​ടും​ബ​സം​ഗ​മ​വും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി.

ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വും മാ​ഗി​ന്‍റെ
സ്വ​ന്തം ആ​സ്ഥാ​ന കേ​ന്ദ്ര​വു​മാ​യ സ്റ്റാ​ഫോ​ഡി​ലെ വി​ശാ​ല​മാ​യ ’കേ​ര​ളാ ഹൗ​സും’ ന്ധ​റി​ക്രി​യേ​ഷ​ൻ ഹാ​ളും​ന്ധ പ​രി​സ​ര​വും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​ത്സ​വ പ്ര​തീ​തി​യി​ലാ​രു​ന്നു. ശീ​ത​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ട് ഹൂ​സ്റ്റ​ണി​ലെ​ത്തി​യ ത​ണു​ത്ത കാ​റ്റി​നെ വ​ക​വ​യ്ക്കാ​തെ ജാ​ക്ക​റ്റും ധ​രി​ച്ച് നൂ​റു ക​ണ​ക്കി​നു മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും കാ​ർ​ണി​വ​ലി​നെ​യും കു​ടും​ബ സം​ഗ​മ​ത്തെ​യും ഉ​ജ്ജ്വ​ല​മാ​ക്കാ​ൻ എ​ത്തി​കൊ​ണ്ടി​രു​ന്നു. രാ​ത്രി 9 വ​രെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ധ​ന്യ​മാ​യ കാ​ർ​ണി​വ​ൽ, ഗൃ​ഹാ​തു​ര​ത്വ ചി​ന്ത​ക​ൾ അ​യ​വി​റ​ക്കാ​ൻ ഒ​ത്തു കൂ​ടി​യ ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തൊ​രു​മ​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​യി. കാ​ർ​ണി​വ​ലി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ വ​രു​മാ​ന​വും മാ​ഗി​ന്‍റെ ചാ​രി​റ്റി ഫ​ണ്ടി​ലേ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

നാ​വി​ൽ രു​ചി​യൂ​റു​ന്ന കേ​ര​ളീ​യ ശൈ​ലി​യി​ലു​ള്ള രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ക​ല​വ​റ ഒ​രു​ക്കി നി​ര​വ​ധി ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ൽ നാ​ട​ൻ ’ത​ട്ടു​ക​ട​ന്ധ ജ​ന ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ത​ട്ടു ക​ട​യി​ൽ നി​ന്ന് ന​ല്ല ചൂ​ടോ​ടെ ദോ​ശ​യും നാ​ട​ൻ കോ​ഴി​മു​ട്ട​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ഇ​ൻ​സ്റ്റ​ന്‍റ് ഓം​ലെ​റ്റും വാ​ങ്ങാ​ൻ നീ​ണ്ട നി​ര ത​ന്നെ​യാ​യി​രു​ന്നു. ബാ​ർ​ബി​ക്യൂ സ്റ്റാ​ളി​ലും നീ​ണ്ട നി​ര​യാ​യി​രു​ന്നു. കോ​ട്ട​യം​കാ​രു​ടെ കു​ത്ത​ക​യാ​യ ക​പ്പ ബി​രി​യാ​ണി​യു​ടെ കി​ടി​ല​ൻ രു​ചി നു​ണ​യാ​ൻ ഇ​ടി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു ജ​ന​ക്കൂ​ട്ട​ത്തെ​യും ക​ണ്ടു. ബോ​ണ്ട, ല​ഡ്ഡു, കാ​പ്പി, ചാ​യ തു​ട​ങ്ങി നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ട് സ​ന്പ​ന്ന​മാ​യി​രു​ന്നു ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ. മാ​ഗി​ന്‍റെ ത​ന്നെ സ്വ​ന്തം പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ല​വ​റ ഒ​രു​ക്കി​യ​ത്.

തു​ട​ർ​ച്ച​യാ​യ 6 മ​ണി​ക്കൂ​റും ന്ധ​ലൈ​വ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ്ന്ധ പ​രി​പാ​ടി​യി​ൽ ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​രാ​യ മ​ല​യാ​ളി ഗാ​യ​ക​രു​ടെ അ​ടി​പൊ​ളി പാ​ട്ടു​ക​ൾ മാ​ഗ് ക്യാ​ന്പ​സി​നെ സ​ന്പ​ന്ന​മാ​ക്കി. അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, സു​ഗു ഫി​ലി​പ്പ്, രേ​ഷ്മ വി​നോ​ദ്, ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ,സ​ഞ്ജ​യ് തു​ട​ങ്ങി​യ​വ​ർ ഗാ​യ​ക​രി​ൽ ചി​ല​ർ മാ​ത്രം. നേ​ഹ സു​ര്യ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് നൃ​ത്ത​വും മി​ക​വു​റ്റ​താ​യി​രു​ന്നു.

മാ​ഗ് റി​ക്രി​യേ​ഷ​ൻ ഹാ​ളി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് 30,000 ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി സ​ഹാ​യി​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും മാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ശ​ശി​ധ​ര​നാ​യ​രെ​യും പ​ത്നി പൊ​ന്ന​മ്മ നാ​യ​രെ​യും പൊ​ന്നാ​ട ന​ൽ​കി പ്ര​ത്യേ​കം ആ​ദ​രി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ഷ്വ ജോ​ർ​ജും മാ​ഗ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ന​ല്ല ഒ​രു ക​ലാ​കാ​ര​നും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ റെ​നി ക​വ​ല​യി​ൽ എം​സി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. എ​ല്ലാ കാ​ര്യ​ത്തി​നും ഓ​ടി ന​ട​ന്ന് നേ​തൃ​ത്വം ന​ൽ​കി​യ​തോ​ടൊ​പ്പം സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് ഫേ​സ്ബു​ക് ലൈ​വി​ൽ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. ഈ ​വ​ർ​ഷം മാ​ഗ് ന​ട​ത്തി​യ 29- മ​ത്തെ പ​രി​പാ​ടി​യാ​യി​രു​ന്നു കാ​ർ​ണി​വ​ൽ.

വി​നോ​ദ് വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ന്‍റ്) ജോ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി) മാ​ത്യു കൂ​ട്ടാ​ലി​ൽ (ട്ര​ഷ​റ​ർ) റെ​നി ക​വ​ല​യി​ൽ (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) കാ​ർ​ണി​വ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ​യിം​സ് തു​ണ്ട​ത്തി​ൽ, മൈ​സൂ​ർ ത​ന്പി, മ​റ്റ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ് , ട്ര​സ്റ്റി ബോ​ർ​ഡ് അ​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ കാ​ർ​ണി​വ​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ജീ​മോ​ൻ റാ​ന്നി