കാ​ന​ഡ​യി​ൽ ഒ​മി​ക്രോ​ണ്‍; നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Monday, November 29, 2021 10:45 PM IST
ഒ​ന്‍റേ​റി​യോ (കാ​ന​ഡ): ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ കോ​വി​ഡ് 19 വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ കാ​ന​ഡ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. നൈ​ജീ​രി​യ​യി​ൽ നി​ന്നു ഒ​ന്‍റ​റി​യോ​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​രി​ലാ​ണ് ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ​കു​റി​ച്ചു സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും, കാ​ന​ഡ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​ന്‍റെ വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും, ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ യാ​ത്രാ​വി​ല​ക്ക് ഉ​ൾ​പ്പെ​ടെ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണെ​ന്നും കാ​ന​ഡ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

സൗ​ത്ത് ആ​ഫ്രി​ക്ക ഉ​ൾ​പ്പെ​ടെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി വ​രു​ന്ന​വ​ർ കാ​ന​ഡ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ