ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് മു​ൻ​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Monday, November 29, 2021 10:17 PM IST
ഡാ​ള​സ്: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഡാ​ള​സ് ഇ​ട​വ​ക​യി​ലെ മു​ൻ​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച​തി​നു​ശേ​ഷം പാ​രീ​ഷ് ഹാ​ളി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

നൂ​റു​ക​ണ​ക്കി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ള്ള ഇ​ട​വ​ക​യി​ൽ ഈ ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത് പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗം എ​ൽ​സി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ലി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. എ​ൽ​സി ഫി​ലി​പ്പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ടെ​സി ച​ങ്ങ​ങ്കേ​രി​ൽ (ഐ​സി​യു ന​ഴ്സ് ) എ​നെ​റ്റ് തോ​മ​സ് (ഇ​ആ​ർ ന​ഴ്സ് ), ഷൈ​നി ജോ​ളി(​എ​ൻ​ഐ​സി​യു ന​ഴ്സ്) എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ കോ​വി​ഡ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഒ​രു ന​ഴ്സി​ന്‍റെ മ​ക​ളു​ടെ ക​ണ്ണി​ലൂ​ടെ കോ​വി​ഡ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് സാ​ന്ദ്ര ടോ​ണി സം​സാ​രി​ച്ചു.

ഷാ​ജി തോ​മ​സ് ആ​ല​പി​ച്ച ’ഒ​രു മ​ഴ​യും തോ​രാ​തി​രു​ന്നി​ട്ടി​ല്ല’ എ​ന്ന ഗാ​നം സാ​ഹ​ച​ര്യ​വു​മാ​യി വ​ള​രെ​യ​ധി​കം പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​യി​രു​ന്നു. ഗ്രേ​റ്റ് 100 ന​ഴ്സ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ ആ​ൻ​സി മാ​ത്യു​വി​നെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു. ആ​ഷ്ലി ക​ലൂ​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്തം ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. പ​രി​പാ​ടി​ക്കി​ട​യി​ൽ ന​ട​ത്തി​യ റാ​ഫി​ൾ ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പ് ആ​വേ​ശം പ​ക​രു​ന്ന​താ​യി​രു​ന്നു. ’മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മോ​ണി’ ആ​യി​രു​ന്ന ഐ​റി​ൻ ക​ലൂ​ർ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ പ​രി​പാ​ടി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

പ​രി​പാ​ടി​ക​ൾ​ക്കൊ​ടു​വി​ൽ എ​ല്ലാ​വ​രു​മൊ​രു​മി​ച്ച് ഫോ​ട്ടോ എ​ടു​ക്കു​ക​യും, ഇ​ട​വ​ക വി​കാ​രി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സം​ഘാ​ട​ക​ർ ഉ​ച്ച​ഭ​ക്ഷ​ണ​വും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

പി.​പി. ചെ​റി​യാ​ൻ