നയാഗ്ര മലയാളി സമാജത്തിന്‍റെ തണൽമരം പദ്ധതി: ആദ്യ ഭവനത്തിന്‍റെ താക്കോൽദാനം നിർവഹിച്ചു
Saturday, November 27, 2021 12:01 PM IST
നയാഗ്ര മലയാളി സമാജത്തിന്‍റെ തണൽ മരം പദ്ധതിയുടെ കീഴിൽ നിർമിച്ച ആദ്യ ഭവനത്തിന്‍റെ താക്കോൽ ദാനം നിർവഹിച്ചു. ഇടുക്കിയിലെ കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ചേലച്ചുവട് ഗ്രാമത്തിലെ ബിനു-ഷിന്‍റ ദമ്പതികൾക്ക് വീടിന്‍റെ താക്കോൽ കൈമാറി. സ്ഥലത്തെ ജനപ്രതിനിധികളും, പുരോഹിതന്മാരുടെയും, നയാഗ്ര മലയാളി സമാജത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു താക്കോൽദാന ചടങ്.

നയാഗ്ര മലയാളി സമാജത്തിന്‍റെ തണൽ മരം പദ്ധതി അഭിനന്ദനാർഹമാണെന്നും, ഈ പദ്ധതി മറ്റു പ്രവാസി സംഘടകൾക്ക് മാതൃകയാണെന്നും താക്കോൽ ദാനം നിർവഹിച്ചു കൊണ്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നാട്ടിൽ കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കൂടുതൽ പ്രവാസി സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ജോസഫ് വയലിൽ, വാർഡ് മെമ്പർമാരായ സോയ്‌മോൻ സണ്ണി, മാത്യു തായങ്കരി, ചുരുളി സെന്റ് തോമസ് ഫോറാനേ പള്ളി വികാരി ഫാദർ ജോസഫ് പാപ്പാടി, ചേലച്ചുവട് സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാദർ മനോജ് ഇറാചേറി, ചുരുളി സെന്റ് തോമസ് ഫോറാനേ പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു കോയിക്കൽ ചേലച്ചുവട് എസ്എൻഡിപി പ്രസിഡന്റ് സികെ മോഹൻദാസ്, ചേലച്ചുവട് കെവിവിഇഎസ് പ്രസിഡന്റ് വികെ കമലാസനൻ, ചേലച്ചുവട് കെവിവിഇഎസ് സെക്രട്ടറി രവി ഹരിശ്രീ വീട് നിർമാണ പദ്ധതിയുടെ ലോക്കൽ കോഓർഡിനേറ്റർ ഇമ്മാനുവേൽ അഗസ്റ്റിൻ എന്നിവരും നയാഗ്ര മലയാളി സമാജത്തെ പ്രതിനിധീകരിച്ചു സ്റ്റാൻലി ജോർജ് പകലോമറ്റം ബിനു ജോർജ് പകലോമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിവിധ സ്ഥലങ്ങളിൽ നിന്ന് നയാഗ്ര മലയാളി സമാജത്തിനു ലഭിച്ച അപേക്ഷകളിൽ നിന്നു സഹായം ആവശ്യമുള്ളവരുടെ ക്രമപട്ടിക തയാറാക്കി അതിൽ നിന്നുമാണ് തണൽമരം പദ്ധതിയുടെ ആദ്യ വീട് ബിനു വർഗീസിനും ഷിന്‍റയ്ക്കും നിർമിച്ചു നൽകാനുള്ള തീരുമാനം എടുത്തത്. ഡെന്നി കണ്ണുക്കാടന്‍റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനും, നിർമാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം നൽകിയത്. സഹായങ്ങളും സേവന പദ്ധതികളും, വരും നാളുകളിൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നയാഗ്ര മലയാളി സമാജം ലക്ഷ്യമിടുന്നുണ്ടെന്നു പ്രസിഡന്‍റ് ബൈജു പകലോമറ്റം പറഞ്ഞു.

പ്രസിഡന്‍റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്‍റ് ബിമിൻസ് കുര്യൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറർ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് പാപ്പച്ചൻ,നിത്യ ചാക്കോ, സുനിൽ ജോക്കി, റോബിൻ ചിറയത്, മധു സിറിയക്, സജ്‌ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റർ പിന്റോ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയ്മോൻ മാപ്പിളശ്ശേരിൽ, കോശി കാഞ്ഞൂപ്പറമ്പൻ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വർഗീസ് ജോസ്, രാജീവ് വാരിയർ, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ എന്നിവരും പദ്ധതിയുടെ വിവിജയത്തിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ആസാദ് ജയൻ