ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​രും മാ​സ്ക്കും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ
Friday, November 26, 2021 12:20 AM IST
ന്യു​യോ​ർ​ക്ക്: യൂ​റോ​പ്പ് ഉ​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും വീ​ണ്ടും കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​റ്റ് ചെ​യ്ത​വ​രും അ​ല്ലാ​ത്ത​വ​രും മാ​സ്ക് ധ​രി​ക്കു​ക​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് വേ​ൾ​ഡ് ഹെ​ൽ​ത്ത് ഒ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഡ്നം നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡി​ന്‍റെ വ്യാ​പ​നം അ​വ​സാ​നി​ച്ചു​വെ​ന്നും കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​ർ പൂ​ർ​ണ സു​ര​ക്ഷി​ത​രാ​ണെ​ന്നും തെ​റ്റി​ദ്ധ​രി​ച്ചു ചി​ല രാ​ജ്യ​ങ്ങ​ൾ മാ​സ്ക്കി​ന്‍റെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും, ഇ​തു ശ​രി​യ​ല്ലെ​ന്ന് ടെ​ഡ്രോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ക്സി​നേ​ഷ​ൻ ജീ​വ​ൻ സം​ര​ക്ഷി​ച്ചു​വെ​ന്ന​ത് ശ​രി​യാ​ണ്, എ​ന്നാ​ൽ വാ​ക്സി​നേ​റ്റ് ചെ​യ്ത​വ​രി​ലും വീ​ണ്ടും വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക​ള​യാ​നാ​കി​ല്ലാ. മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രു​ന്ന​തി​നും ഇ​ട​യാ​ക്കും. ഇ​താ​ണ് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​റോ​പ്പ് ഇ​പ്പോ​ൾ കോ​വി​ഡി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ലോ​ക​ത്തി​ലെ ആ​കെ കോ​വി​ഡ് കേ​സു​ക​ളി​ൽ 67 ശ​ത​മാ​നം ( 2.4 മി​ല്യ​ൻ) യൂ​റോ​പ്പി​ലാ​ണ് ഉ​ണ്ടാ​യ​ത്. അ​തു മു​ൻ ആ​ഴ്ച​യേ​ക്കാ​ൾ 11 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്. യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും ഇ​തു​വ​രെ 1.5 മി​ല്യ​ൻ കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

പി.​പി. ചെ​റി​യാ​ൻ