ന്യൂ​ജേ​ഴ്സി​യി​ൽ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി
Thursday, November 25, 2021 7:41 PM IST
ന്യൂ​ജേ​ഴ്സി: ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി. കൃ​ത​ഞ്ജ​താ​ബ​ലി​ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ക്ലാ​സു​ക​ൾ താ​ങ്ക്സ് ഗി​വിം​ഗി​ന്‍റെ സ​ന്ദേ​ശ​ത്തി​ന് അ​നു​സ​രി​ച്ചു അ​ല​ങ്ക​രി​ക്കു​ക​യും അ​വ​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ​വ​യി​ൽ നി​ന്ന് ഇ​ട​വ​ക ജ​ന​ങ്ങ​ൾ സ​മ്മാ​നാ​ർ​ഹ​മാ​യ​വ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​ല​ങ്കാ​ര​ങ്ങ​ൾ ക​ണ്ട് അ​ഭി​ന​ന്ദി​ക്കാ​ൻ എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ ട​ർ​ക്കി മു​റി​ച്ചു കൊ​ണ്ട് താ​ങ്ക്സ് ഗി​വി​ങ്ങ് സ്നേ​ഹ വി​രു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ജൂ​ബി കി​ഴ​ക്കേ​പ്പു​റ​വും മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ജോ​യ് പ​റ​പ്പ​ള്ളി