കാ​മു​കി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു തെ​ളി​ഞ്ഞു
Wednesday, November 24, 2021 11:23 PM IST
ന്യു​യോ​ർ​ക്ക്: യു​എ​സി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു തെ​ളി​ഞ്ഞു. ഗാ​ബി പെ​റ്റി​റ്റോ എ​ന്ന യു​വ​തി​യു​ടെ (22) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലി​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന കാ​മു​ക​ൻ ബ്ര​യാ​ൻ ലോ​ണ്‍​ട്രി​യെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ്ര​യാ​ന്‍റെ മ​ര​ണം സ്വ​യം ത​ല​ക്ക് നി​റ​യൊ​ഴി​ച്ചാ​യി​രു​ന്നു​വെ​ന്നാ​ണ് ഓ​ട്ടോ​പ്സി റി​പ്പോ​ർ​ട്ട്. ന​വം​ബ​ർ 23 ചൊ​വ്വാ​ഴ്ച​യാ​ണ് ബ്ര​യാ​ൻ ലോ​ണ്‍​ട്രി​യു​ടെ അ​റ്റോ​ർ​ണി ഇ​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണം ന​ൽ​കി​യ​ത്.

കാ​മു​ക​ൻ ബ്ര​യാ​നു​മൊ​ത്ത് അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു മി​നി​വാ​നി​ൽ പു​റ​പ്പെ​ട്ട ഗാ​ബി 2021 സെ​പ്റ്റം​ബ​റി​ലാ​ണ് അ​പ്ര​ത്യ​ക്ഷ​യാ​യ​ത്. സെ​പ്റ്റം​ബ​ർ 19ന് ​മൃ​ത​ദേ​ഹം വ​യോ​മിം​ഗി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗാ​ബി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി കാ​മു​ക​ൻ ബ്ര​യാ​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യ പോ​ലി​സ് ബ്ര​യാ​നെ പ്ര​തി ചേ​ർ​ത്ത് കേ​സെ​ടു​ത്തു. ഇ​തി​നി​ടെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഫ്ളോ​റി​ഡാ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ബ്ര​യാ​ൻ പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു.

ആ​ഴ്ച​ക​ളോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഒ​ക്ടോ​ബ​ർ 20ന് ​ബ്ര​യാ​ന്േ‍​റ​തെ​ന്നു ക​രു​തു​ന്ന മൃ​ത​ദേ​ഹം ഫ്ളോ​റി​ഡാ നോ​ർ​ത്ത് പാ​ർ​ക്കി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ത്തി​യ ഓ​ട്ടോ​പ്സി​യി​ലാ​ണ് മ​ര​ണ​കാ​ര​ണം സ്വ​യം ത​ല​യ്ക്ക് വെ​ടി​വ​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ബ്ര​യാ​ൻ ഗാ​ബി​യെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലി​സ് കേ​സ്.

പി.​പി. ചെ​റി​യാ​ൻ