മാ​ഗ്’ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: മ​ല്ലു സ്പൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ളാ​യി
Wednesday, November 24, 2021 9:07 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ന്‍റെ (മാ​ഗ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ’മാ​ഗ് സ്പോ​ർ​ട്സി​ന്‍റെ 20- മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ന്പ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശോ​ജ്ജ്വ​ല​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് റെ​ഡ് ടീ​മി​നെ നേ​രി​ട്ടു​ള്ള 3 സെ​റ്റു​ക​ൾ​ക്ക് (2523, 2522, 2521) പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല്ലു സ്പൈ​ക്കേ​ഴ്സ് ടീം ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് കൊ​ണ്ട് മാ​ഗ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

ന​വം​ബ​ർ 20 ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന വോ​ളി​ബോ​ൾ മാ​മാ​ങ്ക​ത്തി​ൽ ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ്, സാ​ൻ അ​ന്േ‍​റാ​ണി​യോ, ന്യൂ​യോ​ർ​ക്ക്, ഫ്ളോ​റി​ഡ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വോ​ളി​ബോ​ൾ ക​ളി​ക്കാ​ര​ട​ങ്ങി​യ ആ​റു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ച​ത്.

ഹൂ​സ്റ്റ​ണ്‍ വോ​ളി​ബോ​ൾ പ്രേ​മി​ക​ളെ ആ​വേ​ശ​കൊ​ടു​മു​ടി​യി​ൽ എ​ത്തി​ച്ച സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ’മ​ല്ലു സ്പൈ​ക്കേ​ഴ്സ്’ ’ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സി​നെ’ നേ​രി​ട്ടു​ള്ള 2 സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പെ​ടു​ത്തി​യ​പ്പോ​ൾ ’ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് റെ​ഡ് ടീം ​ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് ബ്ലൂ ​വി​നെ കീ​ഴ​ട​ക്കി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്നു.

ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള എം​വി​പി ട്രോ​ഫി ജു​വെ​ന്േ‍​റാ വ​ർ​ഗീ​സ് (മ​ല്ലു സ്പൈ​ക്കേ​ഴ്സ്), ബെ​സ്റ്റ് ഒ​ഫ​ൻ​സ്: ജെ​റെ​മി വ​ർ​ക്കി (ഹൂ​സ്റ്റ​ണ്‍​ച​ല​ഞ്ചേ​ഴ്സ് റെ​ഡ്) ബെ​സ്റ്റ് ഡി​ഫ​ൻ​സീ​വ് പ്ലെ​യ​ർ ആ​യി ജെ​യ്സ​ണ്‍ വ​ർ​ക്കി (ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് റെ​ഡ്) ബെ​സ്റ്റ് സെ​റ്റ​ർ: റ​യാ​ൻ അ​ല​ക്സ് (മ​ല്ലു സ്പൈ​ക്കേ​ഴ്സ്), റൈ​സിം​ഗ് സ്റ്റാ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് സി​ൽ​വാ​ന​സ് സ​ജു (ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ്) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

ഈ ​വ​ർ​ഷം മു​ത​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത ഫൈ​ന​ലി​ൽ എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന എ​ല്ലാ ടീ​മു​ക​ളി​ൽ നി​ന്നും മി​ക​ച്ച ക​ളി​ക്കാ​രെ ക​ണ്ടെ​ത്തി ’ഓ​ൾ സ്റ്റാ​ർ​സ്’ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. നെ​ൽ​സ​ണ്‍ ജോ​സ​ഫ് (ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ്) താ​രി​ഖ് ഷാ​ജ​ഹാ​ൻ (ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് ബ്ലൂ) ​റൂ​ബി​ൻ ഉ​മ്മ​ൻ (ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് ഗ്രീ​ൻ) അ​ശോ​ക് തൈ​ശേ​രി​ൽ (ഹൂ​സ്റ്റ​ണ്‍ ഹി​റ്റ് മെ​ൻ) എ​ന്നി​വ​ർ ഓ​ൾ സ്റ്റാ​ർ​സ് ട്രോ​ഫി​ക​ൾ സ്വ​ന്ത​മാ​ക്കി.

ന​വം​ബ​ർ 20 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ മാ​ഗ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്സ് പാ​പ്പ​ച്ച​ൻ, വി​നോ​ദ് ചെ​റി​യാ​ൻ, ജി​ജോ മാ​ത്യു, റെ​സ്ലി മാ​ത്യൂ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​സ്കോ​ർ ബോ​ർ​ഡ് നി​യ​ന്ത്രി​ച്ചു. മാ​ഗ് ഫേ​സ്ബു​ക് ലൈ​വി​ൽ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​ന് ജോ​ജി ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി.

മാ​ഗ് സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ റെ​ജി കോ​ട്ട​യം, ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് വാ​സു​ദേ​വ​ൻ(​പ്ര​സി​ഡ​ന്‍റ്), ജോ​ജി ജോ​സ​ഫ്(​സെ​ക്ര​ട്ട​റി), മാ​ത്യു കൂ​ട്ടാ​ലി​ൽ (ട്ര​ഷ​റ​ർ), മാ​ഗി​ന്‍റെ മ​റ്റ് ബോ​ർ​ഡം​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഹെ​ൻ​റി മു​ണ്ടാ​ട​ൻ (മെ​ഗാ സ്പോ​ണ്‍​സ​ർ - അ​ബാ​ക്ക​സ് ട്രാ​വ​ൽ​സ്), വി​ശി​ഷ്ടാ​തി​ഥി​യാ​യ റ​വ. ഫാ. ​ജെ​ക്കു സ​ഖ​റി​യ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കും റ​ണ്ണ​ർ അ​പ്പി​നു​മു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി റെ​ജി കു​ര്യ​നും റ​ണ്ണ​ർ അ​പ്പി​നു​ള്ള ട്രോ​ഫി രാ​ജേ​ഷ് വ​ർ​ഗീ​സ് (ആ​ർ​വി​എ​സ് ഇ​ൻ​ഷു​റ​ൻ​സ്) സ​ന്തോ​ഷ് തു​ണ്ടി​യി​ൽ ആ​ൻ​ഡ് ഫാ​മി​ലി എം​വി​പി ട്രോ​ഫി​യും റെ​നി തോ​മ​സ് ആ​ൻ​ഡ് ഫാ​മി​ലി റൈ​സി​ങ് സ്റ്റാ​ർ ട്രോ​ഫി​യും സം​ഭാ​വ​ന ചെ​യ്തു.

മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ആ​ൻ​ഡ് ഫാ​മി​ലി ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ആ​യി​രു​ന്നു. യു​ജി​എം എ​ന്‍റെ​ർ​റ്റൈെ·​ന്‍റ്സ്, അ​പ്നാ ബ​സാ​ർ മി​സോ​റി സി​റ്റി എ​ന്നി​വ​ർ മ​റ്റു സ്പോ​ണ്‍​സ​ർ​മാ​രാ​യി​രു​ന്നു. .

ജീ​മോ​ൻ റാ​ന്നി