മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ല​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​യെ​യും ര​ഞ്ജി​ത് പി​ള്ള​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, November 23, 2021 11:30 PM IST
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ന്‍റെ 2022ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ അ​നി​ൽ ആ​റ​ൻ​മു​ള​യും പ​രി​ച​യ സ​ന്പ​ന്ന​രും പ്ര​വ​ർ​ത്ത​ന മി​ക​വു​കാ​ട്ടി​യി​ട്ടു​ള്ള​വ​രും ഉ​ൾ​പ്പെ​ടെ പ​തി​നാ​റു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ജ്വ​ല തു​ട​ക്കം.

സ്റ്റാ​ഫോ​ർ​ഡി​ലെ ദേ​ശി റ​സ്റ്റ​റ​ന്‍റി​ൽ കൂ​ടി​യ കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ൽ മാ​ഗി​ന്‍റെ 6 മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ 31 വ​ർ​ഷ​മാ​യി മാ​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നി​ൽ ആ​റ·ു​ള എ​ന്തു​കൊ​ണ്ടും ഈ ​സ്ഥാ​ന​ത്തേ​ക്ക് സ​ർ​വ​ഥാ യോ​ഗ്യ​ൻ ആ​ണെ​ന്നും മാ​ഗി​നെ ശ​രി​യാ​യ ദി​ശ​യി​ൽ ന​യി​ക്കാ​ൻ അ​നി​ലി​നും സ​ഹ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ക​ഴി​യും എ​ന്നും ആ​ദ്യ​മാ​യി സം​സാ​രി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റൂം ട്ര​സ്റ്റീ ചെ​യ​ർ​മാ​നു​മാ​യ ജോ​ഷ്വാ ജോ​ർ​ജ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സം​സാ​രി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ത്യു മ​ത്താ​യി, എ​ബ്ര​ഹാം ഈ​പ്പ​ൻ, മാ​ർ​ട്ടി​ൻ ജോ​ണ്‍, മൈ​സൂ​ർ ത​ന്പി, ജോ​ണ്‍ കു​ന്ന​ക്കാ​ട്ട്, വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ മാ​ഗി​ന്‍റെ വ​ള​ർ​ച്ച​യും വി​കാ​സ​വും വി​ശ​ദീ​ക​രി​ച്ചു,. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് മാ​ഗി​ന്‍റെ വ​ള​ർ​ച്ച​ക്ക് പ്ര​ധാ​നം അ​ത് സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ർ​ക്ക​ണം അ​തു​പോ​ലെ സ​മ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്കു വ​ര​രു​തെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ഓ​ർ​മി​പ്പി​ച്ചു.
<ശാ​ഴ െൃര=’/ിൃ​ശ/ാ​മ​ഴ​ബ​ല​ഹ​ല​ര​ശേീി​ബ2021ിീ്ല23.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
ഇ​ല​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​ൽ, ര​ഞ്ജി​ത് പി​ള്ള എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ക്ളാ​ര​മ്മ മാ​ത്യൂ​സ്, മ​റി​യാ​മ്മ മ​ണ്ഡ​വ​ത്തി​ൽ, സൈ​മ​ണ്‍ എ​ള്ള​ങ്കി​യി​ൽ, രാ​ജേ​ഷ് വ​ർ​ഗീ​സ്, ജി​നു തോ​മ​സ്, റെ​ജി കു​ര്യ​ൻ, ജോ​സ് കെ. ​ജോ​ണ്‍ (ബി​ജു), ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, വി​നോ​ദ് ചെ​റി​യാ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്(​ജോ​മോ​ൻ), ഉ​ണ്ണി മ​ണ​പ്പു​റ​ത്ത്, ഷി​ജു വ​ർ​ഗീ​സ്, സൂ​ര്യ​ജി​ത് സു​ഭാ​ഷി​ത​ൻ (യു​ത്ത് ) എ​ന്നി​വ​രാ​ണ് പാ​ന​ലി​ലെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ. ജെ​യിം​സ് ജോ​സ​ഫ് വി​നോ​ദ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ട്ര​സ്റ്റീ ബോ​ർ​ഡി​ലേ​ക്കും ഈ ​പാ​ന​ലി​ൽ മ​ത്സ​രി​ക്കും.

മാ​ഗ് സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് ഈ​വ​ർ​ഷം ന​ട​ത്തി​യ 28ൽ ​അ​ധി​കം അ​ഭി​മാ​ന​ക​ര​മാ​യ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് സം​സാ​രി​ച്ചു. ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചു​നി​ന്നു പ്ര​വ​ർ​ത്തി​ച്ചു വി​ജ​യം നേ​ടേ​ണ്ട​താ​ണ് എ​ന്ന് ട്ര​ഷ​റ​ർ മാ​ത്യു കൂ​ട്ടാ​ലി​ൽ ത​ന്‍റെ അ​നു​ഭ​വം വി​വ​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. കൂ​ടാ​തെ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ റ​ജി കോ​ട്ട​യം, ആ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ റെ​നി ക​വ​ല​യി​ൽ, നേ​ർ​കാ​ഴ്ച ന്യൂ​സ് വീ​ക്കി​ലി ചീ​ഫ് എ​ഡി​റ്റ​റും ഫോ​മാ നേ​താ​വു​മാ​യ സൈ​മ​ണ്‍ വാ​ള​ച്ചേ​രി​ൽ, ഫൊ​ക്കാ​ന ആ​ർ​വി പി. ​ര​ഞ്ജി​ത്ത് പി​ള്ള എ​ന്നി​വ​ർ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ക്ഷം ജ​യി​ച്ച​വ​രെ​ന്നോ തോ​റ്റ​വ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ തെ​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ര​ളാ ഹൗ​സി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഴി​യു​ന്ന​ത്ര ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക എ​ന്ന തി​ക​ച്ചും പോ​സി​റ്റീ​വ് ആ​യ സ​മീ​പ​ന​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​നി​ൽ ആ​റ·ു​ള പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ ക്ലാ​ര​മ്മ മാ​ത്യൂ​സ്, രാ​ജേ​ഷ് വ​ർ​ഗീ​സ്, ജോ​സ് കെ ​ജോ​ണ്‍, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.


പി.​പി. ചെ​റി​യാ​ൻ