ഒ​റി​ഗ​ണ്‍ വെ​യ​ർ​ഹൗ​സി​ൽ നി​ന്നും 3719 കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Monday, November 22, 2021 11:21 PM IST
ഒ​റി​ഗ​ണ്‍ : ഒ​റി​ഗ​ണി​ലെ വൈ​റ്റ് സി​റ്റി വെ​യ​ർ​ഹൗ​സി​ൽ നി​ന്ന് 500 മി​ല്യ​ണ്‍ ഡോ​ള​ർ (3719 കോ​ടി​യി​ൽ അ​ധി​കം രൂ​പ) വി​ല​മ​തി​ക്കു​ന്ന 250 ട​ണ്‍ മാ​രി​ജു​വാ​ന (ക​ഞ്ചാ​വ്) പി​ടി​കൂ​ടി​യ​താ​യി ഒ​റി​ഗ​ണ്‍ പോ​ലി​സ് അ​റി​യി​ച്ചു.

ക​ലി​ഫോ​ർ​ണി​യ ഒ​റി​ഗ​ണ്‍ അ​തി​ർ​ത്തി​യി​ൽ ഏ​ക​ദേ​ശം നൂ​റോ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്ന വെ​യ​ർ​ഹൗ​സി​ൽ നി​ന്നാ​ണ് ഇ​ത്ര​യും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തെ​ന്നു ശ​നി​യാ​ഴ്ച (ന​വം​ബ​ർ 20) ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​അ​റി​യി​ച്ചു.

വ​ള​രെ വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടു​ക​ളി​ൽ, കു​ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ലം പോ​ലും ല​ഭി​ക്കാ​തെ​യാ​ണ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ക​ഞ്ചാ​വ് പ്രോ​സ​സ് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ഏ​ക​ദേ​ശം 500,000 പൗ​ണ്ട് ക​ഞ്ചാ​വ് ഓ​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി തോ​ക്കു​ക​ളും ഇ​വി​ടെ നി​ന്നു പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി ക​ഞ്ചാ​വ് കൃ​ഷി​യും, ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ക്കു​ന്ന ക​ലി​ഫോ​ർ​ണി​യ ഒ​റി​ഗ​ണ്‍ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ മോ​ഷ​ണ​വും, അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ലൈം​ഗീ​ക അ​തി​ക്ര​മ​ങ്ങ​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

ഒ​റി​ഗ​ണ്‍ അ​സം​ബ്ലി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ചു ചൂ​ടേ​റി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും ന​ട​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തി​യ​തും വ​ലി​യ ക​ഞ്ചാ​വു ശേ​ഖ​രം പി​ടി​കൂ​ടി​യ​തും.

പി.​പി. ചെ​റി​യാ​ൻ