വി​സ്കോ​ണ്‍​സി​ൽ ക്രി​സ്മ​സ് പ​രേ​ഡി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി ഒ​രു മ​ര​ണം; 20 പേ​ർ​ക്കു പ​രു​ക്ക്
Monday, November 22, 2021 9:05 PM IST
വി​സ്കോ​ണ്‍​സി​ൽ: ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മി​ൽ​വാ​ക്കി​യി​ൽ ന​ട​ന്ന ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്കു വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യി സി​റ്റി പോ​ലി​സ് ചീ​ഫ് അ​റി​യി​ച്ചു. 11 മു​തി​ർ​ന്ന​വ​രും, 12 കു​ട്ടി​ക​ളും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്ന​താ​യി സൂ​ച​ന. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം.

വാ​ഹ​നം ഓ​ടി​ച്ചു​വെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഡ്രൈ​വ​റെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ചീ​ഫ് ഡാ​ൻ തോം​പ്സ​ണ്‍ പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് ആ​രും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് പോ​ലി​സ് അ​ഭ്യ​ർ​ഥി​ച്ചു. ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു വാ​ഹ​നം അ​തി​വേ​ഗ​മാ​ണ് പ​രേ​ഡി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്.

എ​സ്യു​വി​യി​ൽ നി​ന്നും വെ​ടി​വ​യ്പ്പു​ണ്ടാ​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളും, അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ നി​ല​ത്തു പ​രു​ക്കേ​റ്റു കി​ട​ന്നി​രു​ന്ന​താ​യി ഒ​രു ദൃ​ക്സാ​ക്ഷി പ​റ​ഞ്ഞു. അ​തി​വേ​ഗ​ത​യി​ലാ​യി​രു​ന്നു പ​റ​യ​പ്പെ​ടു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​വും ഡ്രൈ​വ​റും പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മി​ൽ​വാ​ക്കി മേ​യ​ർ ഷോ​ണ്‍ റെ​യ്ലി പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രെ സ​മീ​പ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രു​ക്ക് എ​ത്ര ഗു​രു​ത​ര​മാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ പൊ​ലി​സ് വി​സ​മ്മ​തി​ച്ചു. സം​ഭ​വ സ്ഥ​ലം പൊ​ലി​സ് വ​ള​ഞ്ഞി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പി.​പി. ചെ​റി​യാ​ൻ