സാ​ജ​ൻ മാ​ത്യു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ചി​ച്ചു
Monday, November 22, 2021 9:04 PM IST
ഡാ​ള​സ് : ഡാ​ള​സ് കൗ​ണ്ടി മ​സ്കീ​റ്റ്സി​റ്റി​യി​ലെ ഗ​ലോ​വേ അ​വെ​ന്യൂ​യി​ൽ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഡോ​ള​ർ സ്റ്റോ​റി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ആ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച സാ​ജ​ൻ മാ​ത്യു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി കു​ടും​ബാ​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ക്യാ​ൻ​ഡി​ൽ ലൈ​റ്റ് വി​ജി​ലി​ലും ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് ഡാ​ള​സി​ലെ പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ത്തി​യ പൊ​തു​ദ​ർ​ശ​ന​ത്തി​ലും അ​സോ​സി​യേ​ഷ​ന്‍റെ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു നേ​രെ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്ക് മാ​തൃ​ക​പ​ര​മാ​യി ശി​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ​ങ്ക​ട​പ്പെ​ടു​ന്ന കു​ടും​ബാ​ഗ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ വാ​ക്കു​ക​ൾ ഒ​രി​ക്ക​ലും പ​രി​യാ​പ്ത​മ​ല്ലെ​ന്ന​റി​യാം എ​ന്നാ​ലും വേ​ദ​നാ​ജ​ന​ക​മാ​യ ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം നി​ങ്ങ​ളോ​ട​പ്പ​മു​ണ്ട്, നി​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ വേ​ദ​ന​യി​ൽ പ​ങ്കു ചേ​രു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡാ​നി​യേ​ൽ കു​ന്നേ​ലും സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ൽ ലും ​സം​യു​ക്ത​മാ​യി പ​റ​ഞ്ഞു.

ക​മ്മി​റ്റി​യി​ൽ അ​നു​ശോ​ച​നം പ്ര​മേ​യം വാ​യി​ക്കു​ക​യും ചെ​യ്തു. ജോ​ർ​ജ് ജോ​സ​ഫ്, വി.​എ​സ് ജോ​സ​ഫ്, പി. ​ടി സെ​ബാ​സ്റ്റ്യ​ൻ, ടോ​മി നെ​ല്ലു​വേ​ലി​ൽ,വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​ന്പി​ള്ളി, ഡോ. ​ജെ​സ്‌​സി പോ​ൾ, ദീ​പ​ക് മ​ഠ​ത്തി​ൽ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ ലേ​ഖ നാ​യ​ർ,സാ​ബു മാ​ത്യു, സി​ജു കൈ​നി​ക്ക​ര എ​ന്നി​വ​ർ അ​സോ​സി​യേ​ഷ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

അ​ന​ശ്വ​രം മാ​ന്പി​ള്ളി