റോജി എം. ജോണിനു സ്വീകരണം നൽകി
Saturday, November 20, 2021 9:18 PM IST
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ റോജി എം ജോൺ എംഎൽഎക്ക് സ്വീകരണം നൽകി.

പ്രസിഡന്‍റ് സന്തോഷ് എബ്രഹാമിന് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്‍റ് അലക്സ് തോമസ് സ്വാഗതമാശംസിച്ചു. ഐപിസിഎൻഎ നാഷണൽ ട്രഷറർ ജീമോൻ ജോർജ്, ഐഒസി കേരള നാഷണൽ വൈസ് ചെയർമാൻ ജോബി ജോർജ്, ഐഒസി നാഷണൽ വൈസ് ചെയർമാൻ പോൾ കറുകപ്പളളി, പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് ഓലിക്കൽ, ഫില്മ് പ്രസിഡന്‍റ് സിറാജ്, ഐഒസിചാപ്റ്റർ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, മിഡിൽ ടൗൺ ടൗൺഷിപ്പ് ഓഡിറ്റർ മാത്യു തരകൻ, ട്രൈസ്റ്റേറ്റ് കേരളഫോറം ട്രഷറർ സാജൻ വർഗീസ്, ചാപ്റ്റർ പിആർഒ കുര്യൻ രാജൻ ചാപ്റ്റർ ഫണ്ട് റൈസിംഗ് ചെയർമാൻ സാബു സ്കറിയ,സാഹിത്യവേദി പ്രസിഡന്‍റ് ജോർജ് നടവയൽ, സി ഐഎ ട്രസ്റ്റി ബോർഡ് ചെയർമാൻ സുധാ കർത്താ, ഫണ്ട് റൈസിംഗ് ചെയർമാൻ സാബു സഖറിയ , മാപ് വൈസ് പ്രസിഡന്‍റ് തോമസ് ചാണ്ടി, മലയാളം വാർത്ത ചീഫ് എഡിറ്റർ എബ്രഹാം മാത്യു എന്നിവർ ആശംസകൾ നേർന്നു
സംസാരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലും കേരളത്തിലും തിരിച്ചുവരവിന്‍റെ പാതയിലാണെന്നും അടുത്ത തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻപിച്ച വിജയം ലഭിക്കുമെന്നും മറുപടി പ്രസംഗത്തിൽ റോജി എം. ജോൺ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുവാൻ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. എൻ എസ് യു ഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ കടന്നു ചെല്ലുമ്പോൾ അവിടെയൊക്കെ കോൺഗ്രസിന്‍റെ പ്രവർത്തകരെ കാണുവാൻ സാധിച്ചുവെന്നും റോജി എം. ജോൺ പറഞ്ഞു.

അലക്സ് തോമസ്, ജീമോൻ ജോർജ്ജോ, ർജ് ഓലിക്കൽ എന്നിവരുടെ ചോദ്യങ്ങൾക്ക് എംഎൽഎ അനുഭാവപൂർണമായ മറുപടിയാണ് നൽകിയത്. ചാപ്റ്റർ പെൻസിൽവേനിയ ഒരുക്കിയ സ്വീകരണത്തിന്എംഎൽഎ നന്ദിയും അറിയിച്ചു. രണ്ടു ദിവസങ്ങൾക്ക് ഇത്രയും ആളുകളെ പങ്കെടുപ്പിക്കാൻ സാധിച്ചതിു ഭാരവാഹികളെ അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ശാലു പുന്നൂസ് നന്ദി പറഞ്ഞു.

ജീമോൻ റാന്നി