കോവിഡ് പേടിയിൽ വിമാനത്താവളത്തിൽ ഒളിച്ചു കഴിഞ്ഞ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ കുറ്റവിമുക്തൻ
Friday, October 29, 2021 12:52 AM IST
ഷി​​​ക്കാ​​​ഗോ: ​​​കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ടു​​​മെ​​​ന്ന പേ​​​ടി​​​യി​​​ൽ ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ഒ’​​​ഹാ​​​രോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മൂ​​​ന്നു മാ​​​സം ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ആ​​​ദി​​​ത്യ സിം​​​ഗി(37)​​​നെ യു​​​എ​​​സ് കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി.

ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണു സിം​​​ഗ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. വി​​​മാ​​​ന​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യ ആ​​​ളു​​​ടെ വേ​​​ഷ​​​ത്തി​​​ൽ ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ ടോം ​​​ഹാ​​​ങ്ക്സ് അ​​​ഭി​​​ന​​​യി​​​ച്ച ‘ദ ​​​ടെ​​​ർ​​​മി​​​ന​​​ൽ’ എ​​​ന്നി സി​​​നി​​​മ​​​യോ​​​ടാ​​​ണു സിം​​​ഗി​​​ന്‍റെ ക​​​ഥ​​​യെ യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​മി​​​ച്ച​​​ത്.

ബി​​​രു​​​ദ​​​പ​​​ഠ​​​ന​​​ത്തി​​നു യു​​​എ​​​സി​​​ലെ​​​ത്തി​​​യ സിം​​​ഗ് 2020 ഒ​​​ക്ടോ​​​ബ​​​ർ 19ന് ​​​ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​ണ്. ഷി​​​ക്കാ​​​ഗോ​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നു യാ​​​ത്ര​​​യ്ക്കു കൂ​​​ട്ടാ​​​ക്കാ​​​തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ടെ​​​ർ​​​മി​​​ന​​​ലി​​​ൽ ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​രെ​​​ങ്കി​​​ലും വാ​​​ങ്ങി ന​​ൽകു​​​ന്ന ആ​​​ഹാ​​​രംകൊ​​​ണ്ടു ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തി​​​യ സിം​​​ഗി​​​നെ ജ​​​നു​​​വ​​​രി​​​യി​​​ൽ കു​​​റ്റ​​​ക​​​ര​​​മാ​​​യ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ക്ക​​​ലി​​​ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹം ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ക​​​യോ സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി. ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, കേ​​​സെ​​​ടു​​​ക്കാ​​​തെ കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​നം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​റ്റൊ​​​രു കേ​​​സു​​​കൂ​​​ടി സിം​​​ഗി​​​ന്‍റെ പേ​​​രി​​​ലു​​​ണ്ട്.