ഫോ​മാ സ​തേ​ണ്‍ റീ​ജ​ണ്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Thursday, October 28, 2021 10:16 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ സാ​ഹി​ത്യ സാ​മൂ​ഹ്യ മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ര​ണ്ടു വ്യ​ക്തി​ത്വ​ങ്ങ​ളാ​യ കോ​ശി തോ​മ​സി​ന്‍റെ​യും ഈ​ശോ ജേ​ക്ക​ബി​ന്‍റെ​യും നി​ര്യാ​ണ​ത്തി​ൽ ഫോ​മാ സ​തേ​ണ്‍ റീ​ജ​ണ്‍ അ​നു​ശോ​ചി​ച്ചു. നാ​യ​ർ പ്ലാ​സ​യി​ൽ ന​വം​ബ​ർ 23ന് ​വൈ​കു​ന്നേ​രം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, കൈ​വ​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ജ​യം കൈ​വ​രി​ച്ച ഈ​ശോ ജേ​ക്ക​ബി​ന്‍റെ​യും കോ​ശി തോ​മ​സി​ന്‍റെ​യും വേ​ർ​പാ​ട് ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന​തി​ന​പ്പു​റ​മാ​ണെ​ന്നു നേ​താ​ക്ക​ൾ സ്മ​രി​ച്ചു. ആ​ർ.​വി. പി ​ഡോ. സാം ​ജോ​സ​ഫ് യോ​ഗ​ത്തി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​ർ മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ക​ട​ന്നു വ​ന്ന​വ​ർ​ക്കു സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ജോ​യി എം ​സാ​മു​വേ​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഈ​ശോ ജേ​ക്ക​ബി​ന്‍റെ​യും കോ​ശി തോ​മ​സി​ന്‍റെ​യും വി​യോ​ഗം ഹൂ​സ്റ്റ​ണ്‍ ക​മ്മ്യൂ​ണി​റ്റി​ക്ക് നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണ് എ​ന്ന് അ​നു​ശോ​ച​ന കു​റി​പ്പി​ൽ ജോ​യി എം. ​സാ​മു​വേ​ൽ പ​റ​ഞ്ഞു. ഫോ​മാ ഫൗ​ണ്ട​ർ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​രും ഫൗ​ണ്ട​ർ ട്ര​ഷ​റ​ർ എം.​ജി മാ​ത്യു, രാ​ജ​ൻ യോ​ഹ​ന്നാ​ൻ, ബാ​ബു മു​ല്ല​ശേ​രി, ബാ​ബു സ​ക്ക​റി​യ, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, മൈ​സൂ​ർ ത​ന്പി, വ​ത്സ​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, പൊ​ന്ന​മ്മ നാ​യ​ർ, ലീ​ലാ​മ്മ മാ​ത്യു, ഫി​ലോ​മി​ന വ​ത്സ​ൻ, ലി​ല്ലി​ക്കു​ട്ടി ഒ​ലി​യാം​കു​ന്നേ​ൽ ഷി​ബി റോ​യ് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​ജു വാ​രി​ക്കാ​ട്