യു​എ​സി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം 50 ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന് പ​ഠ​നം
Thursday, October 28, 2021 10:14 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം അ​മേ​രി​ക്ക​യി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​ഞ്ഞ​താ​യി ജോ​ണ്‍ ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. മാ​ര​ക​മാ​യ ഡെ​ൽ​റ്റാ വൈ​റ​സി​ന്‍റെ വ്യാ​പ​നം സെ​പ്റ്റം​ബ​ർ മാ​സം അ​തി​രൂ​ക്ഷ​മാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് സാ​വ​കാ​ശം കു​റ​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​റ​സ് വ്യാ​പ​ന​മു​ണ്ടാ​യ ഫ്ളോ​റി​ഡ, ജോ​ർ​ജി​യ, ഹ​വാ​യ്, സൗ​ത്ത് ക​രോ​ളി​ന, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ണ്ടു മാ​സ​ത്തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന​തി​ൽ നാ​ൽ​പ്പ​തു ശ​ത​മാ​ന​ത്തി​ലേ​റെ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​ർ​ക​ൻ​സ്, ലൂ​സി​യാ​ന ഉ​ൾ​പ്പെ​ടെ 75 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞു​വ​രു​ന്ന​ത്.

എ​ന്നാ​ൽ, ത​ണു​പ്പു​മേ​ഖ​ല​യി​ലും താ​ര​ത​മ്യേ​ന വാ​ക്സി​നേ​ഷ​ൻ കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളാ​യ അ​ലാ​സ്ക്കാ, മി​ഷി​ഗ​ണ്‍, മൊ​ണ്ടാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശ​രാ​ശ​രി 85, 63, 56 ശ​ത​മാ​നം വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ത​ണു​പ്പു വ​ർ​ധി​ക്കു​ന്ന​തോ​ടെ ആ​ൾ​കൂ​ട്ടം വീ​ടു​ക​ളി​ലും അ​തു​പോ​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹാ​ളു​ക​ളി​ലും കൂ​ടി​വ​രു​ന്പോ​ൾ, വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക​ള​യാ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്തു​ത​ന്നെ​യാ​യാ​ലും അ​മേ​രി​ക്ക​യി​ൽ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ള​രെ കു​റ​ഞ്ഞു വ​രു​ന്നു​വെ​ന്നു​ള്ള​ത് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്നു.

പി.​പി. ചെ​റി​യാ​ൻ