യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ജേ​ക്ക് സി​ഫോ​ലി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, October 25, 2021 11:32 PM IST
ഷി​ക്കാ​ഗോ: യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ജേ​ക്ക് സി​ഫോ​ലി​യ​യു​ടെ (50) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​ണാ​താ​യ ജേ​ക്കി​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ഠ​ങ്ങ​ൾ ഷി​ക്കാ​ഗോ വാ​ട്ട​ർ​ഫോ​ൾ ഡെ​റി​ൻ ഫോ​റ​സ്റ്റ് പ്രി​സ​ർ​വി​ലെ മ​ര​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ജേ​ക്കി​ന്േ‍​റ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി ഡ്യു​പേ​ജ് കൗ​ണ്ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജേ​ക്കി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ വാ​ട്ട​ർ​ഫോ​ർ ഗ്ലെ​നി​നു സ​മീ​പം പാ​ർ​ക്കു ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ജേ​ക്കി​ന്‍റെ പേ​ഴ്സ്, ഡ്രൈ​വിം​ഗ് ലൈ​സെ​ൻ​സ്, ബാ​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ