റി​ച്ചാ​ർ​ഡ് വ​ർ​മ ഫോ​ർ​ഡ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം
Monday, October 25, 2021 11:28 PM IST
ന്യു​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ലെ മു​ൻ യു​എ​സ് അം​ബാ​സ​ഡ​റാ​യി​രു​ന്ന ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ റി​ച്ചാ​ർ​ഡ് വ​ർ​മ​യെ ഫോ​ർ​ഡ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​മാ​യി നി​യ​മി​ച്ചു. മാ​സ്റ്റ​ർ കാ​ർ​ഡ് ഗ്ലോ​ബ​ൽ പ​ബ്ലി​ക് പോ​ളി​സി ത​ല​വ​നാ​യി​രു​ന്നു റി​ച്ചാ​ർ​ഡ് വ​ർ​മ. ബ​റാ​ക്ക് ഒ​ബാ​മ​യു​ടെ ഭ​ര​ണ​ത്തി​ൽ 2014-2017 വ​രെ ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി​രു​ന്ന റി​ച്ചാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ഫോ​ർ ലെ​ജി​സ്ലേ​റ്റീ​വ് അ​ഫ​യേ​ഴ്സാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സെ​ന​റ്റി​ലെ മു​ൻ മെ​ജോ​റി​റ്റി ലീ​ഡ​ർ ഹാ​രി റീ​ഡി​ന്‍റെ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​റാ​യി​രു​ന്നു.

1968 ന​വം​ബ​ർ 27ന് ​കാ​ന​ഡ​യി​ലാ​യി​രു​ന്നു റി​ച്ചാ​ർ​ഡ് വ​ർ​മ​യു​ടെ ജ​ന​നം. ലി​റ​ഹെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും, അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും, ജോ​ർ​ജ് ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എ​ൽ​എ​ൽ​എം പി​എ​ച്ച്ഡി ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.

യു​എ​സ് എ​യ​ർ​ഫോ​ർ​ഴ്സി​ൽ 1994 മു​ത​ൽ 1998 വ​രെ പ്ര​വ​ർ​ത്തി​ച്ച റി​ച്ചാ​ർ​ഡ് വ​ർ​മ ഡ​മോ​ക്രാ​റ്റിം​ഗ് പാ​ർ​ട്ടി അം​ഗ​മാ​ണ്. വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. ദി ​ഏ​ഷ്യ ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​നാ​യി 2017 മു​ത​ൽ 2020 വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ