ഡാ​ള​സി​ൽ ഗ്യാ​സ് വി​ല കു​തി​ച്ചു​യ​രു​ന്നു
Sunday, October 24, 2021 8:15 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ ഗ്യാ​സി​ന്‍റെ വി​ല വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡാ​ള​സി​ലും വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന് 1.20 ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ ട്രി​പ്പി​ൾ എ​യു​ടെ ഡാ​റ്റ​യ​നു​സ​രി​ച്ച് ശ​രാ​ശ​രി ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന്‍റെ വി​ല 3 ഡോ​ള​ർ 57 സെ​ന്‍റാ​ണ്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല ബാ​ര​ലി​ന് 60 രൂ​പ ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 80 ഡോ​ള​റി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ടെ​ക്സ​സി​ൽ ഗ്യാ​സി​ന്‍റെ വി​ല കു​റ​വാ​ണ്. ഓ​യി​ൽ ഉ​ൽ​പാ​ദ​നം ന​ട​ക്കു​ന്ന​തും കു​റ​ഞ്ഞ നി​കു​തി നി​ര​ക്കു​മാ​ണ് ടെ​ക്സ​സി​ൽ ഗ്യാ​സ് വി​ല കു​റ​യു​ന്ന​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

2008നു ​ശേ​ഷം ടെ​ക്സ​സി​ൽ ആ​ദ്യ​മാ​യാ​ണ് ഗ്യാ​സ് വി​ല ഇ​ത്ര​യും കൂ​ടി​യ​ത്. 3.99 ഡോ​ള​റാ​ണ് ഒ​രു ഗ്യാ​ല​ന്‍റെ റെ​ക്കോ​ർ​ഡ് വി​ല​യാ​യി ടെ​ക്സ​സി​ൽ 2008ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡാ​ള​സി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച 2.39 ഡോ​ള​ർ ആ​യി​രു​ന്ന​ത് മൂ​ന്നു ദി​വ​സ​ത്തി​ന​കം 3.09 വ​രെ​യെ​ത്തി. മ​ഹാ​മാ​രി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ന്നു ജ​നം സാ​വ​കാ​ശം ക​ര​ക​യ​റു​ക​യും ഒ​പ്പം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​തും ഗ്യാ​സ് വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​ണ്.

പി.​പി.​ചെ​റി​യാ​ൻ