"സ്നേ​ഹ​സ്പ​ർ​ശം​' ഭ​വ​ന​പ​ദ്ധ​തി ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം ഞാ​യ​റാ​ഴ്ച
Saturday, October 23, 2021 11:02 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ക്ക​പ്പെ​ടു​ന്ന "​സ്നേ​ഹ​സ്പ​ർ​ശം​' ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ, ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും.

താ​ന്പാ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യും ഓ​ണ​ക്കൂ​ർ വാ​ള​ന​ടി​യി​ൽ കു​ടും​ബാ​ഗ​വു​മാ​യ റ​വ. ജോ​ർ​ജ് പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ കു​ടും​ബം സ​ഭ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഇ​രു​പ​ത് സെ​ൻ​റ് സ​ഥ​ല​ത്ത് നാ​ല് ഭ​വ​ന​ങ്ങ​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ത്ത് ഭ​വ​ന​ങ്ങ​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​വാ​ൻ പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​വാ​നാ​ണ് ക്ര​മീ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ സ്നേ​ഹ​സ്പ​ർ​ശം​ന്ധ ഭ​വ​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ ്ആ​ഞ്ച​ല​സ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക, ഫ്ളോ​റി​ഡ താ​ന്പാ സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക, സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം സ​മാ​ജം, റോ​യ് ആ​ൻ​ഡ് മോ​ളി തോ​മ​സ് , വ​ട​ക്കേ​ക്ക​ര, ഡാ​ള​സ് എ​ന്നി​വ​രാ​ണ് ഈ ​സ​ഥ​ല​ത്ത് പ​ണി​യു​ന്ന നാ​ല് ഭ​വ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ പ്ര​സി​ഡ​ന്‍റാ​യും, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാം പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​റാ​യും. ഫാ. ​ബെ​ന്നി എം. ​കു​രു​വി​ള, എ​ബ്രാ​ഹാം പ​ന്നി​ക്കോ​ട്ട് എ​ന്നി​വ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റർമാരായി, ഫി​നാ​ൻ​ഷ്യ​ൽ ക​ണ്‍​സ​ൽ​ട്ട​ൻ​റ്റാ​യി മി. ​ബാ​ബു​കു​ട്ടി (ഹൂ​സ്റ്റ​ണ്‍), പ്രോ​ജ​ക്റ്റ് ക​ണ്‍​സ​ൽ​ട്ട​ൻ​റ്റാ​യി മി. ​ജോ​സ് തോ​മ​സ് (ലോ​സ്ആ​ഞ്ച​ൽ​സ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

സ്നേ​ഹ​സ്പ​ർ​ശം​ ഭ​വ​ന​പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 5.30 -ന് ​യൂ​ട്യൂ​ബ് വ​ഴി ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യും.

ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​പ്പ​ച്ച​ൻ