ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്‍സിലിന്റെ സേവനത്തെ കേരളം വിലമതിക്കുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയ പ്രൊവിൻസ് പ്രവർത്തനം സൂമിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങളിൽ എല്ലായ്പ്പോഴും വിദേശത്തു താമസിക്കുന്ന മലയാളികൾ കലവറയില്ലാതെ സഹായം എത്തിക്കാറുണ്ട്. വേൾഡ് മലയാളി കൗണ്‍സിൽ ലോകമെന്പാടും മലയാളികളെ സേവനരംഗത്ത് ഒന്നിപ്പിക്കുന്നതിനാൽ ഡബ്ല്യുഎംസിയുടെ പ്രവർത്തനം ശക്തവും ചാരിറ്റിക്കാര്യങ്ങൾക്ക് ശേഷിയുറ്റതുമാണ്. കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസ് ചെയ്ത കേരളാ സഹായങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. വേൾഡ് മലയാളി കൗണ്‍സിലിന്റെ സേവനവും സംഘടനാ മികവും വർധിതമാകുവാൻ എല്ലാ ആശംസകളും നേരുന്നു. ഡബ്ല്യുഎംസി സാരഥികളുടെ നിസ്വാർഥതയെ മനസിലാക്കാൻ ഇടവന്നിട്ടുണ്ട്. ഇനിയും ഇനിയും സംഘടനയുടെ വളർച്ചയ്ക്ക് അത് കരുത്തു പകരും എന്ന് ഉറപ്പുണ്ട് ന്ധ- റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയണ്‍ പ്രസിഡന്റ് സുധീർ നന്പ്യാർ അധ്യക്ഷനായിരുന്നു. പ്രശസ്ത ബാല ഗായകർ ഋതു രാജും ശ്രേയാ ജയദീപും പ്രാർഥനാഗാനം ആലപിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.സി. മാത്യൂ ആമുഖ പ്രഭാഷണം നിർവഹിച്ചു. അമേരിക്കാ റീജിയണ്‍ ജനറൽ സെക്രട്ടറി പിന്േറാ കണ്ണന്പള്ളി സ്വാഗതം ആശംസിച്ചു. ലിറ്റി ജോർജ് എംസി ആയിരുന്നു. അമേരിക്കാ റീജിയണ്‍ ചെയർമാൻ ഫിലിപ്പ് തോമസ് വിജ്ഞപ്തി പ്രഭാഷണം അവതരിപ്പിച്ചു. എൽദോപീറ്റർ മന്ത്രി റോഷി അഗസ്റ്റിനെ യോഗത്തിലേയ്ക്ക് ഒൗപചാരികമായി പരിചയപ്പെടുത്തി. ഡബ്ല്യുഎംസി ഫിലഡൽഫിയാ പ്രൊവിൻസ് മുൻ ചെയർമാൻ സാബു ജോസഫ് (സിപിഎ) പുതിയ ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞാ വാചകം പകർന്നു. അമേരിക്കാ റീജിയണ്‍ വൈസ് ചെയർമാൻ ഫിലിപ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചു.
ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസ് ഭാരവാഹികളായി ജോസ് ആറ്റുപുറം ( ചെയർമാൻ), ജോർജ് നടവയൽ ( പ്രസിഡന്റ്), സിബിച്ചൻ ചെന്പ്ളായിൽ (ജനറൽ സെക്രട്ടറി), നൈനാൻ മത്തായി (ട്രഷറാർ), തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ(വൈസ് പ്രസിഡന്റ്), മാത്യൂ തരകൻ (വൈസ് പ്രസിഡന്റ്), ടോം തോമസ് ( ജോയിന്റ് സെ ക്രട്ടറി), തോമസ് കുട്ടി വർഗീസ് (ജോയിന്റ് ട്രഷറാർ), ജോസ് നൈനാൻ(പിആർഒ), ഡോ. ജിൻസി മാത്യൂ (വനിതാ ഫോറം പ്രസിഡന്റ്), ലൈസമ്മ ബെന്നി (വനിതാ ഫോറം വൈസ് പ്രസിഡന്റ്), ഷൈലാ രാജൻ (വനിതാ ഫോറം സെക്രട്ടറി) , ജെയിംസ് കിഴക്കേടത്ത്, അബ്രാഹം കെ വർഗീസ്, ജെറി ജെയിംസ്, മനോജ് മാത്യൂ (അഡ്വൈസറി ബോർഡ് മെംബേഴ്സ്) ജേക്കബ് കോര (കമ്മിറ്റീ മെംബർ), ബെന്നീ മാത്യൂ (കമ്മിറ്റീ മെംബർ) എന്നിവർ ചുമതലയേറ്റു.
ഗോപാല പിള്ള ( വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ്), മുതിർന്ന പത്രപ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ, ഫിലിപ് തോമസ് (ഡബ്ല്യുഎംസി റീജണൽ ചെയർമാൻ), ചാക്കോ കോയിക്കലെത്ത് (ഡബ്ള്യൂ എം സി അമേരിക്കൻ റീജിയൻ അഡ്വൈസറി ചെയർമാൻ), ജോണ്സണ് തലചെല്ലൂർ അമേരിക്ക റീജിയണ്‍ വൈസ് പ്രസിഡന്റ്) എന്നിവരും ന്യൂയോർക്ക്, സൗത്ത് ജേഴ്സി, നോർത്ത് ജേഴ്സി, ഹൂസ്റ്റണ്‍, ഡിഎഫ് ഡബ്ള്യൂ, ഡാളസ്, നോർത്ത് ടെക്സസ്, ചിക്കാഗോ, ഫ്ളോറിഡ, ബോസ്റ്റണ്‍, ഒക്ക്ലഹോമ, വാൻ കൂവർ എന്നീ പ്രൊവിൻസ് ഭാരവാഹികളും ആശംസാ സന്ദേശം അർപ്പിച്ചു. ഋതു രാജും ശ്രേയാ ജയദീപും ഗാനമേള അവതരിപ്പിച്ചു.
പി. ഡി. ജോർജ് നടവയൽ