ഡാ​ള​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു പ്ര​ക​ട​നം ന​ട​ത്തി
Saturday, October 16, 2021 10:51 PM IST
ഡാ​ള​സ്: ജോ​ണ്‍ എ​ച്ച്. ഗ​യ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്ലാ​സു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു സ്കൂ​ളി​നു മു​ൻ​പി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഡ​ന്‍റ​ൽ ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​ർ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ചു ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണു നൂ​റു ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സു​ക​ൾ ബ​ഹി​ഷ്ക​രി​ച്ച​ത്. രാ​വി​ലെ 10ന് ​ക്ലാ​സു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​നു ചു​റ്റും പ്ര​ക​ട​നം ന​ട​ത്തു​ക​യും പി​ന്നീ​ട് സ്കൂ​ൾ ഗേ​റ്റി​നു സ​മീ​പം കൂ​ടി നി​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യും ഏ​താ​നും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണു പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​ത്. ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ പൊ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നു സ്കൂ​ളി​ന്‍റെ ഗേ​റ്റി​നു മു​ൻ​വ​ശം കൂ​ടി നി​ന്ന വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കു​ട്ടി​ക​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി പ​ഠി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​ക​ട​ന​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​വി​ടെ​യെ​ത്തി​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന പ്ര​ക​ട​ന​ത്തി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​ക​ളി​ലേ​ക്കു തി​രി​ച്ചു പോ​യി.

പി.​പി. ചെ​റി​യാ​ൻ