ഷി​ക്കാ​ഗോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യ്ക്ക് പു​തി​യ വി​കാ​രി
Saturday, October 9, 2021 7:41 PM IST
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി ഫാ. ​ജെ​റി മാ​ത്യു സെ​പ്റ്റം​ബ​ർ 27ന് ​ചാ​ർ​ജെ​ടു​ത്തു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ നി​ന്നും വൈ​ദീ​ക​പ​ട്ടം സ്വീ​ക​രി​ച്ച മൂ​ന്നു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വൈ​ദീ​ക​രി​ൽ ഒ​രാ​ളാ​ണ് ഫാ. ​ജെ​റി മാ​ത്യു.

കേ​ര​ള​ത്തി​ൽ ജ​നി​ച്ച് പ്രാ​ഥ​മി​ക സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം നാ​ട്ടി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം, അ​മേ​രി​ക്ക​യി​ലെ​ത്തി​യ ജെ​റി അ​ച്ച​ൻ, ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത് മി​ഷി​ഗ​ണി​ലാ​ണ്. പി​ന്നീ​ട് മി​ഷി​ഗ​ണി​ലെ ഓ​ക്ലാ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും സൈ​ക്കോ​ള​ജി​യി​ലും ഫി​ലോ​സ​ഫി​യി​ലും ബി​രു​ദം ക​ര​സ്ഥ​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ർ സെ​മി​നാ​രി, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മേ​ജ​ർ സെ​മി​നാ​രി എ​ന്നി​വ​ട​ങ്ങ​ളി​ൽ വൈ​ദീ​ക പ​ഠ​നം ന​ട​ത്തി​യ​തി​നു​ശേ​ഷം ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​സ​ഫ് ഡ​ണ്‍​വൂ​ഡി സെ​നി​നാ​രി​യി​ൽ നി​ന്ന് ഡി​വി​റ്റി​യി​ലും, തി​യോ​ള​ജി​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി.

2016-ൽ ​സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ലി​ൽ അ​ഭി. ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് പി​താ​വി​ൽ നി​ന്നു വൈ​ദീ​ക​പ​ട്ടം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡീ ​പോ​ൾ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി, യോ​ങ്കേ​ഴ്സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി, ബോ​സ്റ്റ​ണ്‍ മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ട​ങ്ങ​ളും കൂ​ടാ​തെ ന്യൂ​യോ​ർ​ക്കി​ലെ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ലും വൈ​ദീ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ രൂ​പ​ത യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ലും വി​ശി​ഷ്ട സേ​വ​ന​ങ്ങ​ൾ അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

റോ​മി​ലെ സ​ലേ​ഷ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും യൂ​ത്ത് മി​നി​സ്ട്രി ലൈ​സ​ൻ​ഷ്യേ​റ്റി​ൽ സ്വ​ർ​ണ മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യ അ​ച്ച​ൻ ഡോ​ക്ട​റ​ൽ പ​ഠ​നം തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു.

ജെ​റി അ​ച്ച​ന്‍റെ മാ​താ​പി​താ​ക്ക​ളും കു​ടും​ബ​വും ഡി​ട്രോ​യി​റ്റ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ്. ജെ​റി അ​ച്ച​ന് എ​ല്ലാ​വി​ധ മം​ഗ​ള​ങ്ങ​ളും വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം