ന്യൂ​യോ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​നേ​ഷ​നു​ള്ള കാ​ലാ​വ​ധി ഒ​ക്ടോ: 27ന് ​അ​വ​സാ​നി​ക്കും
Monday, September 27, 2021 8:37 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ 27 തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കു​ന്നു.

രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​ന് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കി അ​വ​രെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്, ഫു​ഡ് സ​ർ​വീ​സ​സ്, ക്ലി​നേ​ഴ്സ് തു​ട​ങ്ങി എ​ല്ലാ​വ​രും ര​ണ്ടു ഡോ​സ് വാ​ക്സി​നേ​ഷ​ൻ ഒ​ക്ടോ​ബ​ർ 27ന് ​മു​ൻ​പു സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യി​രു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​വ​ർ ജോ​ലി​യി​ൽ നി​ന്നു സ്വ​യം ഒ​ഴി​ഞ്ഞു​പോ​കു​ക​യോ പു​റ​ത്താ​ക്ക​പ്പെ​ടു​ക​യോ ചെ​യ്യാം. തി​ങ്ക​ളാ​ഴ്ച ക​ഴി​യു​ന്ന​തോ​ടെ ന്യൂ​യോ​ർ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷാ രം​ഗ​ത്ത് ആ​വ​ശ്യ​മാ​യ സ്റ്റാ​ഫി​നെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ഷ​ന​ൽ ഗാ​ർ​ഡി​നെ രം​ഗ​ത്തി​റ​ക്കാ​ൻ ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന കോ​വി​ഡ് 19 വാ​ക്സീ​ൻ മാ​ൻ​ഡേ​റ്റ് ഡെ​ഡ്ലൈ​ൻ അ​വ​സാ​നി​ക്കു​ന്പോ​ൾ ന്യൂ​യോ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലും കൂ​ടു​ത​ൽ വ​ർ​ക്ക് ഫോ​ഴ്സി​നെ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്ന് ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹൗ​ച്ച​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യാ​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ