മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി
Monday, September 27, 2021 7:19 PM IST
ഡാ​ള​സ്: പു​രാ​വ​സ്തു വി​ൽ​പ​ന​യു​ടെ പേ​രി​ൽ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ ത​ൽ​സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്തു. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട് ബോ​ർ​ഡി​നു വേ​ണ്ടി ചെ​യ​ർ​മാ​ൻ ജോ​സ് ആ​ന്‍റ​ണി കാ​നാ​ട്ട്, സാ​ബു ചെ​റി​യാ​ൻ, ബി​ജു ക​ർ​ണ​ൻ, ജോ​ണ്‍ റാ​ൽ​ഫ്, ജോ​ർ​ജ് പ​ടി​ക്ക​കു​ടി, ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ലു​ടെ അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​വ​ന്നി​രു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ൽ പി​എം​എ​ഫി​ന്‍റെ പ​ല ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​ന​മ​നു​സ​രി​ച്ചു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു നി​യ​മി​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തെ സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കം ചെ​യ്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ