ഹെ​യ്ത്തി അ​ഭ​യാ​ർ​ഥി​ക​ളെ തു​ര​ത്താ​ൻ കു​തി​ര​ക​ളെ ഉ​പ​യോ​ഗി​ച്ച​ത് തെ​റ്റാ​യ ന​ട​പ​ടി​യെ​ന്ന് ബൈ​ഡ​ൻ
Saturday, September 25, 2021 10:54 PM IST
ടെ​ക്സ​സ്: ടെ​ക്സ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​യാ​യ ഡെ​ൽ റി​യോ​യി​ലു​ള്ള പ്ര​വേ​ശ​ന​ത്തി​ലൂ​ടെ അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ച നൂ​റു​ക​ണ​ക്കി​ന് ഹെ​യ്ത്തി അ​ഭ​യാ​ർ​ഥി​ക​ളെ അ​തി​ർ​ത്തി​യി​ൽ നി​ന്നു തു​ര​ത്താ​ൻ കു​തി​ര​ക​ളെ ഉ​പ​യോ​ഗി​ച്ച ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന്‍റെ ന​ട​പ​ടി ഭ​യാ​ന​ക​വും തെ​റ്റു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​ൻ.

സെ​പ്റ്റം​ബ​ർ 24 വെ​ള്ളി​യാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബൈ​ഡ​ൻ ത​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഉ​ത്ത​ര​വാ​ദി​യാ​യ​വ​ർ ആ​രാ​യാ​ലും അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഡെ​ൽ റി​യൊ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രി​ഡ്ജി​നു കീ​ഴെ​യു​ണ്ടാ​യ സം​ഭ​വം അ​മേ​രി​ക്ക​യൊ​ട്ടാ​കെ ബൈ​ഡ​ൻ ഭ​ര​ണ​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഹെ​യ്ത്തി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളെ വ​ള​ഞ്ഞു​പി​ടി​ച്ചു തി​രി​കെ അ​യ​ക്കു​ക എ​ന്ന ബൈ​ഡ​ൻ പോ​ളി​സി​യും വി​മ​ർ​ശ​ന വി​ധേ​യ​മാ​യി​രു​ന്നു.

ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ര് ഏ​റ്റെ​ടു​ക്കും എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, ഞാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ഞാ​ന​ല്ലാ​തെ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ മ​റു​ചോ​ദ്യം ഉ​ന്ന​യി​ച്ചു. ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ അ​ഭ​യാ​ർ​ഥി​ക​ളോ​ടു​ള്ള സ​മീ​പ​നം ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു​വെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ത്ത​ര​വാ​ദി​യാ​യ​വ​ർ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും, ഈ ​സം​ഭ​വ​ത്തി​ലൂ​ടെ തെ​റ്റാ​യ സ​ന്ദേ​ശം ലോ​ക​ത്തി​നു ന​ൽ​കി​യ​തും വേ​ദ​നാ​ജ​ന​ക​മാ​ണ്. അ​തി​ർ​ത്തി​യി​ൽ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി കു​തി​ര​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​ട്ടു​ണ്ടെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ൻ സാ​ക്കി അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ