കേ​ര​ള ത​നി​മ​യി​ൽ കേ​ളി​കൊ​ട്ടു​യ​ർ​ന്ന​പ്പോ​ൾ മ​ഞ്ച് ഓ​ണാ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Saturday, September 18, 2021 10:42 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ളീ​യ വ​സ്ത്ര​മ​ണി​ഞ്ഞ് താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ങ്ക​മാ​രും കൗ​മാ​ര​ക്കാ​രും, അ​വ​ർ​ക്കു പി​ന്നി​ലാ​യി 14 പേ​ര​ട​ങ്ങി​യ ചെ​ണ്ട​മേ​ള​ക്കാ​ർ, മു​ത്തു​ക്കു​ട​യു​ടെ അ​ക​ന്പ​ടി​യോ​ടെ സ​ർ​വ്വാ​ഭ​ര​ണ ഭൂ​ഷ​ണി​ത​നാ​യി രാ​ജ​കീ​യ വ​സ്ത്ര​വും കി​രീ​ട​വു​മ​ണി​ഞ്ഞെ​ത്തി​യ മാ​ഹാ​ബ​ലി ത​ന്പു​രാ​ൻ രാ​ജ​കീ​യ പ്രൗ​ഢി​യോ​ടെ എ​ഴു​ന്നെ​ള്ളി​യ​പ്പോ​ൾ ന്യൂ​ജേ​ഴ്സി​യി​ലെ പാ​റ്റേ​ഴ്സ​ണി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് പ​ള്ളി ഓ​ഡി​റ്റോ​റി​യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കേ​ര​ള ത​നി​മ​കൊ​ണ്ടു സ​ന്പൂ​ർ​ണ വി​രാ​ജി​ത​മാ​യി. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഉ​ത്സ​വ മേ​ള​മാ​യി മാ​റി.

വൈ​കു​ന്നേ​രം ആ​റി​ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ​ള്ളി​യു​ടെ പാ​ർ​കിം​ഗ് ലോ​ട്ടി​ൽ നി​ന്നാ​രം​ഭി​ച്ച വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം മു​ൻ​നി​ര​യി​ൽ നീ​ങ്ങി​യ താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ങ്ക​മാ​ർ സ്റ്റേ​ജി​നി​രു​വ​ശ​വും അ​ണി​നി​ര​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ ചെ​ണ്ട​മേ​ള​ക്കാ​ർ കൊ​ട്ടി​ത്തി​മ​ർ​ത്തു​കൊ​ണ്ട് വേ​ദി കീ​ഴ​ട​ക്കി. തു​ട​ർ​ന്ന് മു​ത്തു​ക്കു​ട​യു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി മ​ന്ന​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ഒ​പ്പം മു​ഖ്യാ​തി​ഥി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, മ​ഞ്ച് ബോ​ർ​ഡ്- എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും മാ​വേ​ലി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു. ചെ​ണ്ട മേ​ള​ക്കാ​രു​ടെ മേ​ള​ക്കൊ​ഴു​പ്പി​നൊ​പ്പം കാ​ണി​ക​ളും ഹ​ർ​ഷാ​ര​വും മു​ഴ​ക്കി​യ​പ്പോ​ൾ മാ​വേ​ലി മ​ന്ന​ൻ പ്ര​ജ​ക​ൾ​ക്ക് ആ​ശി​ർ​വാ​ദ​മ​ർ​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.

ചെ​ണ്ട​മേ​ള​ക്കാ​ർ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​വേ​ലി മ​ന്ന​ൻ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മാ​വേ​ലി വേ​ഷം കെ​ട്ടി​വ​രു​ന്ന അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യാ​യി​രു​ന്നു മ​ഞ്ച് ഓ​ണ​ത്തി​നാ​യി മാ​വേ​ലി വേ​ഷം കെ​ട്ടി​യ​ത്. മാ​വേ​ലി വേ​ഷ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത്തെ വേ​ദി​യാ​യി​രു​ന്നു മ​ഞ്ചി​ന്േ‍​റ​ത്.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട്ട​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 9/11 അ​നു​സ്മ​ര​ണ ദി​ന​മാ​യ അ​ന്ന് ആ ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച നി​ര​പ​രാ​ധി​ക​ളാ​യ എ​ല്ലാ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് വേ​ണ്ടി​യും ഐ​ഡ കൊ​ടു​ങ്കാ​റ്റി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കും വേ​ണ്ടി​യു​ള്ള മൗ​ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ​യു​ടെ​യും മ​ഞ്ച് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ​യും ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മു​ഖ്യാ​തി​ഥി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ഭ​ദ്ര ദീ​പം കൊ​ളു​ത്തി​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഫൊ​ക്കാ​ന - രാ​ജ​ഗി​രി ഹെ​ൽ​ത്ത് ബെ​നി​ഫി​റ്റ് പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​യ്ക്ക് ന​ൽ​കി​ക്കൊ​ണ്ട് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ട​ര​ക്ക​ര, ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ചാ​ക്കോ, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നേ​താ​വ് ആ​നി ലി​ബു, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്രെ​ട്ട​റി സ​ജി പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ലെ വി​ധി ക​ർ​ത്താ​ക്ക​ളാ​യ ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണും പ്ര​മു​ഖ ഡാ​ൻ​സ് അ​ധ്യാ​പി​ക​യു​മാ​യ ഗു​രു ഡോ. ​ക​ല ഷ​ഹി, പ്ര​മു​ഖ ഡാ​ൻ​സ് അ​ധ്യാ​പി​ക​യും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ ബി​ന്ധ്യാ ശ​ബ​രി എ​ന്നി​വ​ർ ഡാ​ൻ​സ് മ​ത്സ​ര​ത്തി​ലെ വി​ധി നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ചും പെ​ർ​ഫോ​മ​ൻ​സി​നെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. മ​റ്റൊ​രു വി​ധി​ക​ർ​ത്താ​വാ​യ പ്ര​ശ​സ്ത ന​ടി​യും കൊ​റി​യോ​ഗ്രാ​ഫ​റും ന​ർ​ത്ത​കി​യു​മാ​യ കൃ​ഷ്ണ​പ്രി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു.

മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫി​ലെ ജേ​താ​ക്ക​ളു​ടെ ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സും അ​ര​ങ്ങേ​റി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ രേ​വ പ​വി​ത്ര​ൻ, ര​ണ്ടാം സ്ഥാ​നം നേ​ടി​യ നി​മ്മി റോ​യി, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സി​ദ്ധാ​ർ​ത്ഥ് പി​ള്ള, മൂ​ന്നാം സ്ഥാ​നം നേ​ടി​യ ജി​സ്മി മാ​ത്യു എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സാ​ണ് അ​ര​ങ്ങേ​റി​യ​ത്. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഓ​രോ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, മ​ഞ്ച് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട്ട​പ്പ​ള്ളി​ൽ, മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ല ഷ​ഹി, ഫൊ​ക്കാ​ന അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ട​ര​ക്ക​ര, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ നാ​ഷ​ണ​ൽ സെ​ക്രെ​ട്ട​റി പി​ന്േ‍​റാ ചാ​ക്കോ, ബി​ന്ധ്യ ശ​ബ​രി, ഫോ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ,ല​ത പോ​ൾ ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​ന​റ്റ​ർ ലീ​ല മാ​രേ​ട്ട്, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി സ​ജി പോ​ത്ത​ൻ, മ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ്് ര​ഞ്ജി​ത്ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​നി രാ​ജു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ന്‍റ​ണി ക​ല്ല​കാ​വു​ങ്ക​ൽ ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ രാ​ജു ജോ​യി, കേ​ര​ള ലോ​ക സ​ഭാ​ഗം ആ​നി ലി​ബു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് സ​മ്മാ​ന​ദാ​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്.

മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ആ​ഞ്ച​ല, അ​ഡോ​ണി​യ, ജൂ​ഡി​ത്ത് മാ​ത്യു എ​ന്നി​വ​രു​ടെ സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ് പെ​ർ​ഫോ​ർ​മാ​ൻ​സും ഉ​ണ്ടാ​യി​രു​ന്നു. മ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു. മ​ഞ്ച് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി ഷൈ​നി രാ​ജു, ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ.

ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ന​മ്മു​ടെ മ​ല​യാ​ളം ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന് ന​ൽ​കി​ക്കൊ​ണ്ട് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത സ​ഹ​ത്യാ​കാ​ര​നും നി​രൂ​പ​ക​നു​മാ​യ ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​ത്തി​ന് ആ​ശം​സ​യ​ർ​പ്പി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് പ്ര​ശ​സ്ത ഡി​ജെ ജോ​ക്കി കൊ​ട്ട​ര​ക്ക​ര ന​ട​ത്തി​യ ട്രൈ​സ്റ്റേ​റ്റ് ഡാ​ൻ​സ് ജോ​ക്കി പെ​ർ​ഫോ​മ​ൻ​സ് എ​ല്ലാ കാ​ണി​ക​ളെ​യും ഇ​ള​ക്കി മ​റി​ക്കു​ന്ന ത​ര​ത്തി​ലാ​യി മാ​റി. മി​ക്ക​വാ​റു​മു​ള്ള എ​ല്ലാ കാ​ണി​ക​ളും ജി​ത്തു കൊ​ട്ടാ​ര​ക്ക​ര​യു​ടെ താ​ള​ത്തി​നൊ​പ്പം ചു​വ​ടു വ​യ്പു​മാ​യി സ്റ്റേ​ജി​ൽ കൈ​യ്യ​ട​ക്കി ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​റാ​ടു​ക​യാ​യി​രു​ന്നു അ​വ​സാ​ന​ത്തെ 20 മി​നി​റ്റ് ആ​വേ​ശം അ​ൽ​പ്പം പോ​ലും ചോ​രാ​ത്ത ഈ ​പ്ര​ക​ട​ന​ത്തോ​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ