ഫോ​മാ സാ​ന്ത്വ​ന സം​ഗീ​തം 75 ആം ​എ​പ്പി​സോ​ഡ് ആ​ഘോ​ഷം ന്യൂ​യോ​ർ​ക്കി​ൽ സെ​പ്റ്റം​ബ​ർ 19ന്
Thursday, September 16, 2021 10:08 PM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ലോ​മ​മെ​ന്പാ​ടും ലോ​ക്ക്ഡൗ​ണി​ലാ​യി​രി​ക്കെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മാ​യി മ​ല​യാ​ളി ഹെ​ൽ​പ് ലൈ​ൻ എ​ന്ന കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ സാ​ന്ത്വ​ന സം​ഗീ​ത​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡ് സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5ന് ​ന്യൂ​യോ​ർ​ക്ക് ക്യൂ​ൻ​സി​ലെ ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ (26വേ ​നോ​ർ​ത്ത് ടൈ​സ​ണ്‍ അ​വ​ന്യൂ, ഫ്ലോ​റ​ൽ പാ​ർ​ക്ക്) ന​ട​ക്കും. സം​ഗീ​ത വി​രു​ന്നി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ക്കും.

ദി​ലീ​പ് വ​ർ​ഗീ​സ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​ന്ത്വ​നം സം​ഗീ​ത പ​രി​പാ​ടി സി​ബി ഡേ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ബൈ​ജു വ​ർ​ഗീ​സ്, ജെ​യ്ൻ മാ​ത്യു ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ, റോ​ഷി​ൻ മാ​മ്മ​ൻ, സി​ജി ആ​ന​ന്ദ് (, ബോ​ബി ബാ​ൽ എ​ന്നി​വ​രാ​ണ് കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ. സാ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ, സി​റി​യ​ക് കു​ര്യ​ൻ, മ​ഹേ​ഷ് മു​ണ്ട​യാ​ട്, സു​നി​ൽ ചാ​ക്കോ എ​ന്ന​വ​ർ സി​ബി ഡേ​വി​ഡി​നോ​ടൊ​പ്പം സാ​ങ്കേ​തി​ക സ​ഹാ​യം നി​ർ​വ​ഹി​ക്കു​ന്നു. ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​ക്ക് വേ​ണ്ടി ബി​ജു തോ​ണി​ക്ക​ട​വി​ലാ​ണ് മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ദി​ലീ​പ് വ​ർ​ഗീ​സ്, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, അ​നി​യ​ൻ ജോ​ർ​ജ്, വി​ജി അ​ബ്ര​ഹാം, പോ​ൾ സി. ​മ​ത്താ​യി, പി.​ടി. തോ​മ​സ്, വി​ൻ​സ​ന്‍റ് സി​റി​യ​ക്, ഡോ​ക്ട​ർ പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ട്, ഷി​ജു എ​ബ്ര​ഹാം, സാ​ബു ലൂ​ക്കോ​സ്, ഡെ​ൻ​സി​ൽ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സാ​ന്ത്വ​ന സം​ഗീ​തം എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡി​ന്‍റെ പ്രാ​യോ​ജ​ക​ർ.

സാ​ന്ത്വ​ന സം​ഗീ​ത​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡി​ൽ എ​ല്ലാ ന​ല്ല സ​ഹ്യ്ര​ദ​യ​രും ക​ലാ​സ്വാ​ദ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ,ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ