ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ അ​റ്റോ​ർ​ണി വി​ഭ​വ് മി​ത്ത​ൽ ക​ലി​ഫോ​ർ​ണി​യ സു​പ്പീ​രി​യ​ർ കോ​ർ​ട്ട് ജ​ഡ്ജി
Wednesday, September 15, 2021 10:40 PM IST
ഓ​റ​ഞ്ചു​കൗ​ണ്ടി (കാ​ലി​ഫോ​ർ​ണി​യ) · ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ അ​റ്റോ​ർ​ണി വി​ഭ​വ് മി​ത്ത​ൽ കാ​ലി​ഫോ​ർ​ണി​യ സു​പ്പീ​രി​യ​ർ കോ​ർ​ട്ട് ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കാ​ലി​ഫോ​ർ​ണി​യ സു​പ്പീ​രി​യ​ർ കോ​ർ​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ സൗ​ത്ത് ഏ​ഷ്യ​ൻ കൂ​ടി​യാ​ണ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ അ​റ്റോ​ർ​ണി​യാ​യ വി​ഭ​വ് മി​ത്ത​ൽ.

കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സ​മാ​ണ് മി​ത്ത​ലി​നെ സു​പ്പീ​രി​യ​ർ കോ​ർ​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ച്ച​ത്. മു​ന്പ് സാ​ന്‍റാ​അ​ന്നാ​യി​ലു​ള്ള യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫി​സി​ൽ അ​സി​സ്റ്റ​ന്‍റ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി​യാ​യി​രു​ന്നു. പ​ത്തു​വ​ർ​ഷം ഫെ​ഡ​റ​ൽ പ്രൊ​സി​ക്യൂ​ട്ട​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ഫ​സ​ഫി​ക്ക് ഐ​ല​ൻ​ഡി​ലും, ക​മ്മ്യൂ​ണി​റ്റി​യി​ലും, സൗ​ത്ത് ഏ​ഷ്യ​ൻ ബാ​ർ ബോ​ർ​ഡ് മെ​ന്പ​റാ​യും മി​ത്ത​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

2003 ൽ ​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നും ബി​എ​സും, 2008 ൽ ​ന്യു​യോ​ർ​ക്ക് സ്കൂ​ൾ ഓ​ഫ് ലൊ​യി​ൽ നി​ന്നും നി​യ​മ​ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ഭ​വ് മി​ത്ത​ലി​ന്‍റെ പു​തി​യ സ്ഥാ​ന ല​ബ്ധി​യി​ൽ സൗ​ത്ത് ഏ​ഷ്യ​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ചു. ക്ലാ​ർ​ക്കാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച മി​ത്ത​ലി​ന്‍റെ ക​ഠി​ന പ്ര​യ്ത്ന​വും, ആ​ത്മാ​ർ​ഥ​ത​യു​മാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ക്ക​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ അ​നു​സ്മ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ