ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ​ബെ​സ്റ്റ് ക​പ്പി​ൾ അ​വാ​ർ​ഡ് ജോ​യി-​സാ​ലി ദ​ന്പ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കി
Tuesday, September 14, 2021 10:45 PM IST
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ന്ന​വ​രി​ൽ നി​ന്ന് സു​ന്ദ​ര വേ​ഷ​ധാ​രി​ക​ളാ​യ ദ​ന്പ​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​ര​ത്തി​ൽ ആ​യി​ര​ത്തൊ​ന്ന് ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി ജോ​യി-​സാ​ലി ദ​ന്പ​തി​ക​ൾ. അ​തോ​ടൊ​പ്പം ഓ​ണ​ക്കോ​ടി അ​ണി​ഞ്ഞു വ​ന്ന സ്ത്രീ​ക​ളി​ൽ നി​ന്ന് സു​ന്ദ​ര​വേ​ഷ​ത്തി​ന് സു​നി തോ​മ​സും, പു​രു​ഷന്മാരി​ൽ നി​ന്ന് സു​ന്ദ​ര​വേ​ഷ​ത്തി​ന് സ​ന്തോ​ഷ് സാ​മു​വ​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടി.

ആ​യി​ര​ത്തൊ​ന്ന് ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്ത ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ബി​സി​ന​സ് മാ​ഗ്ന​റ്റ് ഡെ​ന്നീ​സ് ജോ​സ​ഫ് ബെ​സ്റ്റ് ക​പ്പി​ൾ വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ക​ണ്‍​സ്റ്റാ​റ്റ​ർ ജ​ർ​മ്മ​ൻ ക്ല​ബ് വി​ശാ​ല ഓ​പ്പ​ണ്‍ വേ​ദി​യി​ലാ​ണ് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ